മന്ത്രി ബിന്ദുകൃഷ്ണ ഗവിയിൽ കൊല്ലപ്പെട്ട മേനകയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഗവിയിൽ ക്രൂരമായി കൊല്ലപ്പെട്ട അംഗൻവാടി ജീവനക്കാരിയുടെ കുടുംബാംഗങ്ങളെ സംസ്ഥാന തൊഴിൽ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ സന്ദർശിച്ചു. ഭർത്താവ് സുരേഷ്, മൂന്ന് വയസുള്ള മകൾ, കുടുംബാംഗങ്ങൾ, സമീപവാസികൾ എന്നിവരുമായി മന്ത്രി ആശയവിനിമയം നടത്തി. കുടുംബത്തെ സർക്കാർ എല്ലാ തരത്തിലും ചേർത്ത് നിർത്തുമെന്നും ഇതുവരെ പഖ്യാപിച്ച പതിനൊന്ന് ലക്ഷം രൂപ ധനസഹായത്തിന് പുറമെ വനിതാ ശിശുക്ഷേ വകുപ്പിന്റേതായി അഞ്ച് ലക്ഷം രൂപകൂടി നല്‍കുമെന്ന്  മന്ത്രി കുടുംബാംഗങ്ങളെ അറിയിച്ചു. മകളുടെ 18 വയസ് വരെയുള്ള വിദ്യാഭ്യാസം ഏറ്റെടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നല്കി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. തുടര്‍ന്ന് വിവിധ വകുപ്പ്, പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേരുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാൻ വേണ്ട നിർദ്ദേശങ്ങൾ നല്കുകയും ചെയ്തു.

ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജനറൽ സെക്രട്ടറിമാരായ ഹരികുമാർ പൂതങ്കര, അബ്ദുൾ കലാം ആസാദ്, എലിസബത്ത് അബു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ. ദേവകുമാർ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ്, നഹാസ് പത്തനംതിട്ട, പി.കെ ഇക്ബാൽ, അജിത് മണ്ണിൽ, രതീഷ് കെ.നായർ, റെനീസ് മുഹമ്മദ്, നാസർ തോണ്ടമണ്ണിൽ, രാജു കലപ്പമണ്ണിൽ, സജി അലക്സാണ്ടർ, ഷമീർ തടത്തിൽ, അനിൽ കൊച്ചുമൂഴിക്കൽ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക്ഷേപ പരാമർശം ; സണ്ണി എം. കപിക്കാടിനെതിരെ നിയമ നടപടിക്കൊരുങ്ങി ദേവസ്വം ബോർഡ്

0
തിരുവനന്തപുരം : അയ്യപ്പനെതിരെ അധിക്ഷേപ പരാമർശം നടത്തിയ വിഷയത്തിൽ ദളിത് ആക്ടിവിസ്റ്റായ...

പത്തനംതിട്ട ജില്ലയില്‍ വ്യാജ ലോണ്‍ ആപ്പുകള്‍ പെരുകുന്നു : ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ എത്തുന്നത്...

0
പത്തനംതിട്ട : ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ വ്യാജ ലോണ്‍ ആപ്പുകള്‍ വഴി...

കൊച്ചിയിൽ ഓപ്പറേഷൻ തൂഫാൻ ; മൂന്ന് ഇതര സംസ്ഥാനക്കാരിൽ നിന്നായി 26 കിലോയിലധികം കഞ്ചാവ്...

0
കൊച്ചി: ലഹരിക്കെതിരെ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി'ന്റെ ഭാഗമായി കൊച്ചി...

ചൈനയ്ക്ക് ഗൂഗിൾ എഐ രഹസ്യങ്ങൾ ചോർത്തി ; മുൻ എൻജിനിയർക്ക് യുഎസിൽ തടവ് ശിക്ഷ

0
വാഷിംഗ്‌ടൺ : ഗൂഗിളിന്റെ എഐ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തിയതിന് ഗൂഗിളിലെ...