തമിഴ്തായ് വാഴ്ത്തിന് മുമ്പ് വന്ദേമാതരം ആലപിച്ചതിനെ ചൊല്ലി ഉടലെടുത്ത വിവാദത്തിൽ പ്രതികരണവുമായി നിയുക്ത മന്ത്രി ആധവ് അർജുന

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട്ടിൽ വിജയ്‍യുടെ സത്യപ്രതിജ്ഞ ചടങ്ങിൽ തമിഴ്തായ് വാഴ്ത്തിന് മുമ്പ് വന്ദേമാതരം ആലപിച്ചതിനെ ചൊല്ലി ഉടലെടുത്ത വിവാദത്തിൽ പ്രതികരണവുമായി നിയുക്ത മന്ത്രി ആധവ് അർജുന. തമിഴ്തായ് വാഴ്ത്ത് തന്നെ ഇനി ആദ്യം ആലപിക്കുമെന്ന് മന്ത്രി ആധവ് അർജുന വ്യക്തമാക്കി. ദേശീയ ഗാനം അവസാനം ആലപിക്കുമെന്നും വന്ദേമാതരം ആലപിച്ചത് ഒഴിവാക്കാനാകാത്ത സാഹചര്യത്തിലാണെന്നും മന്ത്രി പറഞ്ഞു. വന്ദേമാതരം ആദ്യം ചൊല്ലുന്നതിൽ ഗവർണറെ ആവർത്തിച്ച് എതിർപ്പ് അറിയിച്ചിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ സർക്കുലർ പാലിക്കണം എന്നായിരുന്നു മറുപടി. ഭാവിയിൽ ഇത്‌ അനുവദിക്കില്ല. രാജ്യത്ത് എല്ലായിടത്തും സംസ്ഥാന ഗാനം ആദ്യം ആലപിക്കണം. കേന്ദ്ര സർക്കാർ നയം തിരുത്തണമെന്നും എല്ലാ കീഴ്വഴക്കങ്ങളും ടിവികെ സർക്കാർ പിന്തുടരുമെന്നും മന്ത്രി പറഞ്ഞു. വിജയ്‌‍യുടെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതിനെ ചൊല്ലിയാണ് വൻ രാഷ്ട്രീയ വിവാദം ഉടലെടുത്തത്.

ദേശീയ ഗാനത്തിനും തമിഴ് തായ് വാഴ്ത്തിനും മുൻപായി വന്ദേമാതരത്തിൻ്റെ പൂർണ രൂപം ആലപിച്ചത് ബിജെപിയെ പ്രീതിപ്പെടുത്താനാണെന്ന് ഡിഎംകെ ആരോപിച്ചു. പ്രോട്ടോക്കോൾ മാറ്റം അന്വേഷിക്കണമെന്നും തമിഴ് തായ് വാഴ്ത്ത് മൂന്നാമതാകുന്നത് അംഗീകരിക്കാനാകില്ലെന്നും ടിവികെയെ പിന്തുണയ്ക്കുന്ന കോൺഗ്രസ്, സിപിഎം, സിപിഐ, വിസികെ പാർട്ടികൾ വ്യക്തമാക്കി. ബംഗാളിലെ സത്യപ്രതിജ്ഞയിൽ പോലും വന്ദേമാതരം പൂർണമായി ആലപിച്ചിരുന്നില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. എന്നാൽ ഗവർണർമാർ പങ്കെടുക്കുന്ന പരിപാടിയിൽ വന്ദേമാതരം ആദ്യം ആലപിക്കണമെന്ന് കേന്ദ്രസർക്കാർ ഉത്തരവുണ്ടെന്നാണ് ടിവികെയുടെ അനൗദ്യോഗിക പ്രതികരണം. വന്ദേമാതരം ആലപിച്ചപ്പോൾ വിജയ്‍യും രാഹുൽ ഗാന്ധിയും കൂടെ പാടാൻ ശ്രമിച്ചില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡിൽ കിടന്നിരുന്ന കാറിൽ നിന്നും ഒരു കോടിയുടെ എംഡിഎംഎ പിടികൂടി

0
തോപ്പുംപടി: കൊച്ചിയിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ ഒരു കോടി രൂപയിലേറെ വിലമതിക്കുന്ന...

അമേരിക്കയിൽ കോടികളുടെ തട്ടിപ്പ് ; എഫ്ബിഐ നോട്ടപ്പുള്ളി ജലന്ധർ പോലീസിന്റെ പിടിയിൽ

0
ചണ്ഡീഗഢ് : അമേരിക്കയിൽ ഏകദേശം 6 ലക്ഷം ഡോളറിന്റെ (5.67 കോടി...

വിവരങ്ങൾ ചോർത്തിയാതായി സംശയം ; ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി ട്രംപ് ഭരണകൂടം

0
വാഷിങ്ടൺ : ഇറാൻ യുദ്ധത്തിനിടെ യുഎസ് കടുത്ത ആയുധക്ഷാമം നേരിടുന്നുവെന്ന് നേരത്തെ...

മല്ലികാർജുൻ ഖാർഗെയുടെ പൊതുസമ്മേളന വേദിയിൽ ശുദ്ധീകരണ ക്രിയ ; ബിജെപി പ്രവർത്തകർക്കെതിരെ കേസ്

0
ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത...