മുഖ്യമന്ത്രിക്കു പിന്നാലെ മന്ത്രി ജെ. ചിഞ്ചുറാണിയും വിദേശത്തേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ ഒരു മന്ത്രികൂടി വിദേശയാത്രയ്ക്ക് ഒരുങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയനു പിന്നാലെ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയാണ് വിദേശത്തേക്ക് പോകുന്നത്. മെയ് 6 മുതല്‍ 8 വരെ യുഎഇയില്‍ നടക്കുന്ന ലോക മലയാളി കൗണ്‍സിലിന്റെ 2022 കുടുംബ സംഗമം എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് മന്ത്രി ചിഞ്ചു റാണി വിദേശത്തേക്ക് പറക്കുന്നത്. മന്ത്രിയുടെ യാത്രയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കും.

യുഎഇയിലെ താമസവും അവിടെ എത്തിയതിനുശേഷമുള്ള യാത്രയുടെ ചെലവും സംഘാടകരാണ് വഹിക്കുന്നത്. യുഎഇയിലേക്ക് മന്ത്രി മെയ് 5 ന് തിരിക്കും. തിരിച്ച്‌ മെയ് 9 ന് മടങ്ങിയെത്തും. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുമ്പോഴാണ് മന്ത്രിയുടെ വക ഊരുചുറ്റല്‍. മന്ത്രിയുടെ വിദേശയാത്ര സംബന്ധിച്ച ഉത്തരവ് പൊതുഭരണ (പൊളിറ്റിക്കല്‍) വകുപ്പില്‍ നിന്ന് ഇന്നലെ ഇറങ്ങി.

മന്ത്രിയുടെ കൂടെ വേറെ ആരെങ്കിലും പോകുന്നോണ്ടോ എന്ന് ഉത്തരവില്‍ വ്യക്തമല്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി ട്രഷറി അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്ന ഈ കാലഘട്ടത്തില്‍ അനാവശ്യ വിദേശയാത്ര ഒഴിവാക്കാന്‍ മന്ത്രിമാര്‍ തയ്യാറാകണമെന്ന ആവശ്യം ശക്തമാകുകയാണ്.  രൂപയ്ക്ക് മുകളിലുള്ള ഒരു തുകയുടെ ബില്ലും സര്‍ക്കാര്‍ ട്രഷറിയില്‍ നിന്നും മാറി നല്‍കുന്നില്ല. ഇതിനിടെയാണ് സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ഖജനാവിലെ പണമെടുത്ത് മന്ത്രിയുടെ യാത്ര.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...