കോവിഡ് പരോൾ ; തടവുകാർ ജയിലുകളിലേക്ക് തിരികെ മടങ്ങണമെന്ന് സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കൊവിഡിനെ തുടര്‍ന്ന് പരോള്‍ ലഭിച്ച തടവുകാര്‍ ജയിലുകളിലേക്ക് തിരികെ മടങ്ങണമെന്ന് സുപ്രീം കോടതി. ജയിലുകളില്‍ തിരികെയെത്താന്‍ തടവുകാര്‍ക്ക് രണ്ടാഴ്ച സമയമാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നതിനാല്‍ പരോള്‍ നീട്ടി നല്‍കണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗികരിച്ചില്ല. ആര്‍ എം പി നേതാവായിരുന്ന ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ടി കെ രജീഷ്, കെ സി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

കൊവിഡ് സ്ഥിതിക്ക് അയവ് വന്ന സാഹചര്യത്തില്‍ ഇനിയും പരോള്‍ നീട്ടേണ്ടതില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. രാജ്യത്ത് എല്ലാ സംവിധാനങ്ങളും പഴയ സാഹചര്യത്തലാണ് ഇപ്പോള്‍ അതിനാല്‍ പരോള്‍ കാലാവധി നീട്ടേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി. ഇതോടെ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഉള്‍പ്പെടെയുളളവര്‍ തിരികെ ജയിലിലേക്ക് എത്തണം. കൊവിഡ് കാലത്ത് പരോള്‍ ലഭിച്ച 350ഓളം പേരാണ് ജയിലിലേക്ക് മടങ്ങിയെത്താനുളളത്. കൊവിഡ് രൂക്ഷമായതോടെ കഴിഞ്ഞ സെപ്തംബറിലാണ് പത്ത് വര്‍ഷത്തിന് മുകളില്‍ തടവുശിക്ഷ ലഭിച്ച പ്രതികള്‍ക്ക് പരോള്‍ നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേയിൽ പുതിയ വിപ്ലവകരമായ മാറ്റം ; 35 ഹൈഡ്രജൻ ട്രെയിനുകൾ കൂടി സർവീസിന് ഒരുങ്ങുന്നു

0
ന്യൂഡൽഹി : രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസ് വിജയകരമായി മുന്നേറുന്ന...

കോട്ടയം എം.ആർ.എഫിൽ 16-ാമത് ലോങ് ടേം സെറ്റിൽമെന്റിന് ധാരണ ; സ്ഥിരം ജീവനക്കാർക്ക് വേതന...

0
കോട്ടയം : കോട്ടയം എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത്...

ആഡംബര കാർ അപകടത്തിൽ യുവതി മരിച്ച സംഭവം ; എം.പിയുടെ മകനെതിരെ കേസ്

0
ഹൈദരാബാദ്: ഹൈദരാബാദിൽ ആസ്റ്റൺ മാർട്ടിൻ ആഡംബര കാർ ഇടിച്ച് യുവതി കൊല്ലപ്പെട്ട...

പ്രണയത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു

0
നാഗ്പൂർ: ഒരേ യുവതിയുമായി പ്രണയത്തിലായതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു....