സംവരണത്തെ അട്ടിമറിക്കുന്ന ഒരു നിലപാടിനും സർക്കാർ കൂട്ടുനിൽക്കില്ല ; വിദ്യക്കെതിരെ മന്ത്രി കെ. രാധാകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വ്യാജ രേഖ ചമയ്ക്കൽ കേസിൽ കെ വിദ്യക്കെതിരെ പട്ടികജാതി പട്ടിക വ​ർ​ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. എസ്എഫ്ഐയെ തകർക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ആരെങ്കിലും തെറ്റ് ചെയ്താൽ അവരെ സംരക്ഷിക്കുന്ന നിലപാട് ഉണ്ടാകില്ല. എസ് ഇ -എസ് ടി വിദ്യാർത്ഥികളുടെ ഒരു സംവരണത്തെയും അട്ടിമറിക്കുന്ന നിലപാടിന് സർക്കാർ കൂട്ടുനിൽക്കില്ലെന്നും കെ രാധാകൃഷ്ണൻ വ്യക്തമാക്കി.

സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്. തെറ്റ് ചെയ്തവർ അതിൻറെ ശിക്ഷ അനുഭവിക്കേണ്ടി വരും. സംവരണ വ്യവസ്ഥ അട്ടിമറിച്ചു എന്ന ആരോപണത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തിൽ പട്ടികജാതി, പട്ടികവർഗ കമ്മിഷൻ ഇന്നലെ കേസെടുത്തിരുന്നു.

പട്ടികജാതി സംവരണം അട്ടിമറിച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തിരിക്കുന്നത്. വിഷയത്തിൽ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്‌കൃത സർവകലാശാല രജിസ്ട്രാർക്ക് കമ്മിഷൻ നിർദേശം നൽകി. സംസ്‌കൃത സർവകലാശാല സംവരണ തത്വങ്ങൾ അട്ടിമറിച്ചെന്ന് സൂചിപ്പിക്കുന്ന രേഖകളും അതിന്റെ മിനുട്ട്‌സും പുറത്തുവന്ന പശ്ചാത്തലത്തിലാണ് വിഷയത്തിൽ പട്ടികജാതി, പട്ടികവർഗ കമ്മീഷന്റെ ഇടപെടൽ. പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണവും. വിദ്യയെ തള്ളിയും ആർഷോയെ പിന്തുണച്ചുമുള്ള നിലപാടാണ് സിപിഐഎം സ്വീകരിച്ചത്. വിദ്യക്കെതിരായ കേസിൽ പോലീസ് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കെ വിദ്യയെ അറസ്റ്റ് ചെയ്യേണ്ടത് സിപിഐഎം അല്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം ; യുവാക്കൾക്ക് യോ​ഗ നിർദേശങ്ങളുമായി നരേന്ദ്രമോദി

0
ദില്ലി: അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് പശ്ചിമ ബംഗാളിൽ ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി...

ഇറാന്‍-യുഎസ് നിര്‍ണായക ചര്‍ച്ച ഇന്ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍

0
ബേണ്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം പൂർണമായും അവസാനിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇറാനും...

പന്തീരാങ്കാവ് ടോൾ പ്ലാസയിലൂടെ കടന്നുപോകാത്ത വാഹനങ്ങളുടെ ഫാസ്റ്റ്ടാഗിൽ നിന്ന് പണം ഈടാക്കിയതായി പരാതി

0
കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ലാസയിലൂടെ കടന്നുപോകാത്ത വാഹനങ്ങളുടെ ഫാസ്റ്റ്ടാഗിൽ നിന്ന് പണം...

അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്തു ; യൂട്യൂബർ തൊപ്പിക്കെതിരെ കേസെടുത്ത് പോലീസ്

0
കൊച്ചി: അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്ത സംഭവത്തിൽ യൂട്യൂബർ തൊപ്പിക്കെതിരെ കേസെടുത്ത്...