മന്ത്രി കെ.ബി. ഗണേഷ്‌കുമാറുമായി അഭിപ്രായഭിന്നത ; കെ.എസ്.ആർ.ടി.സി എം ഡി സ്ഥാനത്ത് നിന്നും ബിജുപ്രഭാകർ ഒഴിഞ്ഞേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വൈദ്യുതബസ് വാങ്ങലിൽ ഉൾപ്പെടെ മന്ത്രി കെ.ബി. ഗണേഷ്‌കുമാറുമായുള്ള അഭിപ്രായഭിന്നത കെ.എസ്.ആർ.ടി.സി. സി.എം.ഡി. സ്ഥാനത്തുനിന്ന്‌ ബിജുപ്രഭാകറിന്റെ മാറ്റത്തിന് വഴിതെളിയിച്ചേക്കും. മന്ത്രിക്കു താത്പര്യമില്ലെങ്കിൽ സ്ഥാനം ഒഴിയാൻ അദ്ദേഹം സന്നദ്ധനാണ്.ഇ-ബസുകൾ ലാഭകരമല്ലെന്ന് പറഞ്ഞ മന്ത്രിയെ സർക്കാർ തിരുത്തിയിരുന്നു. പക്ഷെ, താൻ പറഞ്ഞത് ശരിയാണെന്ന് കാലം തെളിയിക്കുമെന്നും ഇനി ഇ-ബസ് വിഷയത്തിൽ പ്രതികരിക്കില്ലെന്നും പറഞ്ഞാണ് മന്ത്രി വിവാദം അവസാനിപ്പിച്ചത്. സ്ഥാനമേറ്റശേഷം ആദ്യമായെടുത്ത തീരുമാനം പാളിയതിൽ ഗണേഷ് കുമാറിന് അതൃപ്തിയുണ്ട്.

വൈദ്യുതബസുകൾ ലാഭകരമാണെന്ന റിപ്പോർട്ട് തനിക്ക് ലഭിക്കുന്നതിനുമുമ്പേ മാധ്യമങ്ങൾക്ക് ലഭിച്ചതിൽ മന്ത്രി ഗണേഷ്‌കുമാർ ഉദ്യോഗസ്ഥരോട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പൊതുഗതാഗതത്തെക്കുറിച്ച് പഠിക്കാൻ ബിജുപ്രഭാകർ ഓസ്ട്രേലിയിലെ സിഡ്‌നിയിലേക്ക് പോയതിനാൽ ജോയിന്റ് എം.ഡി. പ്രമോജ് ശങ്കറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് മന്ത്രിയെ കണ്ടത്. ബസുകളുടെ വരുമാനം അടുത്തദിവസം തൊഴിലാളിസംഘടനകൾക്ക് കൊടുക്കാറുള്ളതിനാൽ ഇതിൽ രഹസ്യസ്വഭാവമില്ലെന്ന വിശദീകരണമാണ് ഉദ്യോഗസ്ഥർ നൽകിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...