മലപ്പുറം: കെ.എസ്.ആർ.ടി.സിയിൽ അർഹരായ എല്ലാ ജീവനക്കാർക്കും സ്ഥാനക്കയറ്റം നൽകുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. ഇക്കാര്യത്തിൽ കെ.എസ്.ആർ.ടി.സി സി. എം.ഡി ഡോ.പ്രമോജ് ശങ്കറിന് വ്യാഴാഴ്ച നിർദേശം നൽകിയെന്നും അടുത്ത ദിവസം ഇത് സംബന്ധിച്ച ഉത്തരവ് പുറത്ത് വരുമെന്നും മന്ത്രി അറിയിച്ചു. മലപ്പുറത്ത് കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ രണ്ടാം ഘട്ട നിര്‍മാണ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ കൊണ്ട് ചെയ്യാൻ കഴിയുന്നത് കെ.എസ്.ആർ.ടി.സിക്കായി ചെയ്യും. ശമ്പളം, ഡി.എ തുടങ്ങിയവ ജീവനക്കാർക്ക് കൂട്ടി നൽകണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടിട്ടില്ല എന്നും മന്ത്രി വ്യക്തമാക്കി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]





























