കൃഷിഭൂമി നശിപ്പിക്കുന്ന പന്നികളെ ശല്യക്കാരനായ മൃഗമായി പ്രഖ്യാപിക്കും ; വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു

For full experience, Download our mobile application:
Get it on Google Play

കോന്നി : ബഹുജനപങ്കാളിത്തത്തോടെയുള്ള വന സംരക്ഷണമാണ് സര്‍ക്കാരിന്റെ നയമെന്ന് വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. കോന്നി വനം ഡിവിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നടുവത്തുമൂഴി റെയിഞ്ചിലെ കരിപ്പാന്‍തോട് മോഡല്‍ ഫോറസ്റ്റ് സ്റ്റേഷനുവേണ്ടി പുതിയതായി നിര്‍മ്മിച്ച സ്റ്റേഷന്‍ കെട്ടിടത്തിന്റെയും ഡോര്‍മെറ്ററിയുടെയും ഉദ്ഘാടനം കരിപ്പാന്‍തോട് ഫോറസ്റ്റ് സ്റ്റേഷന്‍ അങ്കണത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വനം കൈയ്യേറ്റം, മരംകൊള്ള, വനവിഭവങ്ങള്‍ കൊള്ളയടിക്കുക എന്നിവ ഇപ്പോള്‍ കേരളത്തില്‍ ഇല്ല. പ്രകൃതിയും, വനവും, വന്യ ജീവികളും സംരക്ഷിക്കപ്പെടേണ്ടതാണെന്ന മനുഷ്യന്റെ ബോധമാണതിനു കാരണം. കുടിവെള്ളം, ശുദ്ധവായു എന്നിവ അമൂല്യമാണ്. വരും തലമുറയ്ക്കായി ഇവ കരുതി വയ്ക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. 25 ഫോറസ്റ്റ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ ലക്ഷ്യമിട്ടു. അവയില്‍ 10 എണ്ണം നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. ബാക്കിയുള്ള ഫോറസ്റ്റ് സ്റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, തസ്തിക നിര്‍ണയം തുടങ്ങിയവയുടെ പ്രവര്‍ത്തനം നടന്നു വരികയാണ്. കര്‍ഷകരുടെ കൃഷിഭൂമി നശിപ്പിക്കുന്ന പന്നികളെ ശല്യക്കാരനായ മൃഗമായി പ്രഖ്യാപിക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് സ്‌കീമില്‍ ഉള്‍പ്പെടുത്തി 91.90 ലക്ഷം രൂപ ചിലവിലാണ് ഫോറസ്റ്റ് സ്റ്റേഷന്റെയും ഡോര്‍മെട്രിയുടേയും നിര്‍മ്മാണം. പ്രളയരക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥരേയും വനം സംരക്ഷണ സമിതി അംഗങ്ങളേയും ചടങ്ങില്‍ മന്ത്രി ആദരിച്ചു.

കെ.യു ജനീഷ്‌കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ, ജില്ലാ പഞ്ചായത്ത് അംഗം ബിനി ലാല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയ അനില്‍, ഗ്രാമ പഞ്ചായത്ത് അംഗം പി.സിന്ധു, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനില്‍ വര്‍ഗീസ് ആന്റണി, സതേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജോര്‍ജി പി.മാത്തച്ചന്‍, ഡിവിഷണല്‍ ഓഫീസര്‍മാരായ എം.ഉണ്ണികൃഷ്ണന്‍, എ.പി.സുനില്‍ ബാബു, എ.ഷാനവാസ്, ബി.സന്തോഷ് കുമാര്‍, ബൈജു കൃഷ്ണന്‍, കെ.എന്‍ ശ്യാം മോഹന്‍ ലാല്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....