വിമുക്തി : മിനി മാരത്തോണ്‍ തിങ്കളാഴ്ച രാവിലെ 7.30ന് തിരുവല്ല മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്നും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ നാളത്തെ കേരളം ലഹരിമുക്ത നവ കേരളം ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി തിങ്കളാഴ്ച  രാവിലെ 7.30ന് തിരുവല്ല മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ മിനി മാരത്തോണ്‍ സംഘടിപ്പിക്കും. തിരുവല്ല എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ നേതൃത്വത്തില്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്നും ആരംഭിക്കുന്ന മിനി മാരത്തോണ്‍ മഴുവങ്ങാട് ബൈപ്പാസ് ,എം.സി റോഡ് വഴി പുഷ്പഗിരി മെഡിക്കല്‍ കോളേജിന്റെ മുന്‍പിലൂടെ സഞ്ചരിച്ച് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ എത്തും.

ലഹരി മുക്ത കേരളം എന്ന ലക്ഷ്യം സാധ്യമാക്കുന്നതിന് വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നാളത്തെ കേരളം ലഹരിമുക്ത നവ കേരളം എന്ന പേരിലുള്ള 90 ദിന തീവ്രയത്‌ന ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നത്. മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപഭോഗത്തിനെതിരെ വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘിപ്പിക്കുവാനും നിയമ വിരുദ്ധ ലഹരി വസ്തുക്കളുടെ ശേഖരണം, കടത്തല്‍ എന്നിവയുടെ ഉറവിടം കണ്ടെത്തി അവ ഇല്ലായ്മ ചെയ്യുന്നതിനുമായി ബഹുജന പങ്കാളിത്തത്തോടെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ലൈബ്രറി കൗണ്‍സില്‍, കുടുംബശ്രീ, ആശാ വര്‍ക്കര്‍മാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, റസിഡന്റ് അസോസിയേഷന്‍, മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പിലാക്കി വരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

0
മസ്‌കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു....

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ പുതിയ സാധ്യതകൾ ആരായുന്നതായി...

0
ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ...

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...