ശക്തന്‍നഗറിന്‍റെ അഭിമാനസ്തംഭമായി മാറുന്ന ആകാശപ്പാതയുടെ ഉദ്ഘാടനം 27ന് മന്ത്രി എം ബി രാജേഷ് നിര്‍വഹിക്കും

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ശക്തന്‍നഗറിന്‍റെ അഭിമാനസ്തംഭമായി മാറുന്ന ആകാശപ്പാതയുടെ ഉദ്ഘാടനം 27ന് മന്ത്രി എം ബി രാജേഷ് നിര്‍വഹിക്കും. അമ്പതുലക്ഷം രൂപ ചെലവിട്ടു ശീതീകരിച്ച ആകാശപ്പാത പൂര്‍ണമായും സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ചില ഭാഗങ്ങളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ഡിസംബറോടെ പൂര്‍ത്തിയാകും. ആകാശപ്പാതയ്ക്കുള്ളിലും ചുറ്റുപാടുകളിലുമായി ഇരുപതോളം സിസിടിവി ക്യാമറകള്‍ സുരക്ഷയ്ക്കായി സ്ഥാപിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ടുകോടി ചെലവഴിച്ചാണു തൃശൂര്‍ റൗണ്ട് മോഡലില്‍ വൃത്താകൃതിയില്‍ ആകാശപ്പാത നിര്‍മിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആകാശപ്പാത തുറന്നുകൊടുത്തിരുന്നെങ്കിലും എ സി സ്ഥാപിക്കുന്നതിനടക്കമുള്ള ജോലികള്‍ക്കായി വീണ്ടും അടയ്ക്കുകയായിരുന്നു. ഉദ്ഘാടനത്തിനുശേഷം രാത്രി പത്തരവരെ ആകാശപ്പാതയില്‍ പ്രവേശനം അനുവദിക്കും. ഉദ്ഘാടനത്തിനൊരുങ്ങിയ ശീതീകരിച്ച ആകാശപ്പാത പരീക്ഷണാടിസ്ഥാനത്തില്‍ ഓണ നാളുകളിൽ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു. ആകാശപ്പാതയുടെ ലിഫ്റ്റിലൂടെ വയോധികരടക്കമുള്ള ആയിരങ്ങള്‍ കടന്നുപോയി. നിരവധിപേര്‍ ചവിട്ടുപടികള്‍ കയറിയും ആകാശപ്പാതയിലൂടെ കടന്നുപോയി. 2018ൽ ഭരണാനുമതി കിട്ടി 2019 ഒക്ടോബറിൽ നിർമാണ പ്രവൃത്തികൾ ആരംഭിച്ച പദ്ധതിയാണ് ഇത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...

സെൻസസ് 2027 : ഭിക്ഷാടകരുടെയും പ്രകൃതി ദുരന്തങ്ങളുടെയും കണക്ക് രേഖപ്പെടുത്തില്ല

0
ന്യൂഡൽഹി : മുൻ സെൻസസുകളിൽനിന്ന് വ്യത്യസ്തമായി, 2027-ലെ ജനസംഖ്യാ സെൻസസിൽ ഭിക്ഷാടനവുമായി...

ഡൽഹിയിലും അടുത്ത മേഖലയിലും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് ; 18 വിമാനങ്ങൾ റദ്ദാക്കി

0
ന്യൂഡൽഹി : ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ...

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2...