സഭയെയും സമൂഹത്തെയും ഒന്നായി കണ്ടുകൊണ്ടുള്ള പ്രവർത്തനമാണ് റോയി അച്ചൻ്റെ ഭാഗത്തുനിന്നും ഉണ്ടാകാറുള്ളതെന്ന് മന്ത്രി വി.എന്‍ വാസവന്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: പൗരോഹത്യ ജീവിതത്തില്‍ അമ്പത് വര്‍ഷം പൂര്‍ത്തീകരിക്കുന്ന ഫാ.റോയ് മാത്യു കോര്‍ എപ്പിസ്കോപ്പയുടെ വൈദിക ജീവിതത്തിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷം ഇന്നലെ സെൻറ് തോമസ് വലിയ പള്ളിയിൽ സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. സഭയെയും സമൂഹത്തെയും ഒന്നായി കണ്ടുകൊണ്ടുള്ള പ്രവർത്തനമാണ് റോയി അച്ചൻ്റെ ഭാഗത്തുനിന്നും ഉണ്ടാകാറുള്ളതെന്നും മന്ത്രി പറഞ്ഞു. ആർച്ച് ബിഷപ്പ് അഭി. കുറിയാക്കോസ് മോർ സേവേറിയോസ് തിരുമേനി അദ്ധ്യക്ഷത വഹിച്ചു. വികാരി റവ ഫാ. അനൂബ് സി സ്‌റ്റീഫൻ സ്വാഗതം ചെയ്തു. മെറിറ്റ് അവാര്‍ഡ് ഉത്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർവഹിച്ചു.

ക്നാനായ സഭയുടെ മാത്രമല്ല കൃസ്ത്യൻ സഭകളുടെയെല്ലാം ആത്മീയ നേതൃത്വമാണ് അച്ഛൻ എന്ന് ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു. മംഗള പത്ര സമർപ്പണം ഇടവക ട്രസ്‌റ്റി ബിച്ചു ഐക്കാട്ടുമണ്ണിൽ നിർവ്വഹിച്ചു. സഭയിലെ വൈദികർ ചേർന്ന് പൊന്നാട അണിയിച്ച് അച്ഛനെ ആദരിച്ചു. ഇടവക ട്രസ്റ്റി റ്റി കെ.കുര്യൻ മേപ്പാരത്തിൽ തേക്കാട്ടിൽ, കോന്നി എം എൽ എ ജനീഷ് കുമാർ, സമുദായ സെക്രട്ടറി റ്റി. ഒ ഏബ്രഹാം തോട്ടത്തിൽ, മുൻ റാന്നി എം എൽ എ രാജു എബ്രഹാം , പി എസ് സി മുൻ അംഗം റോഷൻ റോയ് മാത്യു, മുൻ സമുദായ സെക്രട്ടറി പ്രൊഫ. പ്രസാദ് ജോസഫ് കോയിക്കൽ , സ്മിജു ജേക്കബ് മറ്റക്കാട്ട് എന്നിവർ പ്രസംഗിച്ചു. തുടർന്ന് റവ. റോയി മാത്യൂസ് കോർ എപ്പിസ്കോപ്പാ മുളമൂട്ടിൽ മറുപടി പ്രസംഗം നടത്തി.

പൗരോഹിത്യ സുവർണ്ണ ജൂബിലിയുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് ഇന്നലെ തുടക്കം കുറിച്ചത്. 1974 സെപ്റ്റംബർ 22 ഞായറാഴ്‌ച റാന്നി വലിയപള്ളിയിൽ വച്ച് അഭിവന്ദ്യ ക്ലീമിസ് തിരുമേനിയാണ് പൗരോഹിത്യ പദവിയിലേക്ക് ഉയർത്തിയത്. ക്‌നാനായ സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രസിഡൻ്റായി 5 വർഷം സേവനം ചെയ്തു‌. 1995-ൽ അഭിവന്ദ്യ ഏബ്രഹാം മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത മിഷൻ ഡയറക്‌ടറായി നിയമിച്ചു. ക്നാനായ യുവജന സമാജം പ്രസിഡൻ്റായി 3 വർഷം സേവനം ചെയ്തു. ക്നാനായ കോൺഗ്രസ് പ്രസിഡൻ്റ് ആയി 9 വർഷം, വനിതാ സമാജം പ്രസിഡൻ്റ് ആയി 11 വർഷം, റാന്നി ക്നാനായ കൺവൻഷൻ പ്രസിഡൻ്റ് ആയി 12 വർഷവും സേവനം ചെയ്തു‌. 2009-ൽ കോർ എപ്പിസ്കോപ്പ പട്ടത്തിലേക്ക് ഉയർത്തപ്പെട്ടു.നിലവിൽ ക്നാനായ സഭയുടെ മുഖ മാസികയായ ക്നാനായ ദീപത്തിൻ്റെ ചീഫ് എഡിറ്ററാണ്. ഇപ്പോൾ റാന്നി മേഖല കെ.സി.സി. പ്രസിഡൻ്റ്, റാന്നി എക്യുമെനിക്കൽ പ്രസിഡന്റ്, റാന്നി സർവീസ് സൊസൈറ്റി പ്രസിഡൻ്റ്, നിലയ്ക്കൽ കമ്മിറ്റി എന്നിവിടങ്ങളിൽ സേവനം നടത്തിക്കൊണ്ടിരിക്കുന്നു. പരേതരായ എ.ഒ മാത്യു, തങ്കമ്മ മാത്യു ദമ്പതികളുടെ മകനാണ്. ഭാര്യ:ശോഭന റോയി. മക്കള്‍: റോഷന്‍ റോയി മാത്യു, റിയു കുര്യന്‍ റോയി, രമ്യ മറിയം റോയി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...

പരന്തൂർ ​വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: തമിഴ്നാട്ടിൽ വരേണ്ടിയിരുന്ന പരന്തൂർ ​വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി...

കേരളത്തിൽ എൽഡിഎഫിന്റെ രാഷട്രീയ പ്രസക്തി ഇല്ലാതാകുന്നുവെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

0
തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫിന്റെ രാഷട്രീയ പ്രസക്തി ഇല്ലാതാകുന്നുവെന്ന് ബിജെപി ദേശീയ...