‘ഇമാക് ‘ സൈലന്റ് ഹീറോസ് അവാർഡ്‌ 2025 മന്ത്രി മുഹമ്മദ് റിയാസ് ഉത്‌ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ഇവന്റ് മാനേജ്മെന്റ് അസോസിയേഷന്‍ കേരള (ഇമാക്) സംഘടിപ്പിക്കുന്ന സൈലന്റ് ഹീറോസ് അവാര്‍ഡുകളുടെ ഏഴാം പതിപ്പ് ഏപ്രില്‍ 9, 10 തിയതികളില്‍ കൊല്ലം അഷ്ടമുടി ലീല റാവിസിൽ നടക്കും. ബിസിനസ്, വ്യവസായ മേഖലകളിൽ നിന്നുമുള്ള പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിന്റെ ഉത്ഘാടനം കേരള പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. ആർ.പി. ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ബി. രവി പിള്ളയ്ക്കാണ് ഇത്തവണത്തെ ഇമാക് ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ്. ബി2ബി എക്സ്പോ, പാനൽ ചർച്ചകൾ, വിനോദ പരിപാടികൾ എന്നിവ നടക്കുന്ന വാർഷിക ചടങ്ങിൽ കേരളത്തിലുടനീളമുള്ള ഇവന്റ് മാനേജ്മെന്റ് ഏജൻസികളുടെയും പ്രൊഫഷണലുകളുടെയും സുസ്ഥിരമായ ശ്രമങ്ങളെ അംഗീകരിക്കുകയും അവാർഡുകൾ നൽകി ആദരിക്കുകയും ചെയ്യും.

സൈലന്റ് ഹീറോസ് അവാർഡ്‌ 2025 അഞ്ച് പ്രധാന വിഭാഗങ്ങളിൽ 60 ഉപവിഭാഗങ്ങളിലുമായി സ്വർണ്ണം, വെള്ളി, വെങ്കലം എന്നീ മെഡലുകളാണ് ജേതാക്കൾക്ക് സമ്മാനിക്കുക. ഇവന്റ് ഡികോർ ആൻഡ് പ്രൊഡക്ഷൻ, ടെക്നിക്കൽ സപ്പോർട്ട് ആൻഡ് സൊലൂഷൻസ്, എന്റർടൈൻമെന്റ് ഡിസൈൻ, വെന്യു ആൻഡ് കാറ്ററിങ് സൊല്യൂഷൻസ്, പഴ്സണലൈസ്ഡ് സൊലൂഷ്യൻസ് എന്നിങ്ങനെയാണ് അഞ്ച് പ്രധാന അവാർഡ് വിഭാഗങ്ങൾ. കേരളത്തിലെ ഇവന്റ് മാനേജ്മെന്റ് മേഖലയിലെ ശ്രദ്ധേയമായ നേട്ടങ്ങള്‍ ആഘോഷിക്കുവാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഇവന്റ് മാനേജ്മെന്റ് അസോസിയേഷന്‍ കേരള പ്രസിഡന്റ് രാജു കണ്ണമ്പുഴ പറഞ്ഞു. കേരളത്തിലെ വിവിധ ഇവന്റ് മാനേജ്മെന്റ് ഏജന്‍സികളെ ഒരൊറ്റ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഇവന്റ് മാനേജ്മെന്റ് അസോസിയേഷന്‍ കേരള ‘ഇമാക് ‘ രൂപീകരിച്ചത്.

ഇവന്റ് മാനേജ്മെന്റ് അസോസിയേഷന്‍ കേരള (ഇമാക്) യുടെ പ്രസിഡന്റ് രാജു കണ്ണമ്പുഴ, സെക്രട്ടറി ജിൻസി ബിന്നി, ട്രഷറർ ബഹനാൻ കെ അരീക്കൽ, വൈസ് പ്രസിഡന്റ് ജുബിൻ ജെ ജോൺ, കൺവീനർ ജോയൽ ജോൺ, ലീല റാവിസ് കൊല്ലം ജനറൽ മാനേജർ സാം കെ ഫിലിപ്പ്, ഡയറക്ടർ ഓഫ് സെയിൽസ് ആൻഡ് മാർക്കറ്റിങ് ശരത് എം എസ് എന്നിവർ ലീല റാവിസിൽ നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...