തദ്ദേശ സ്ഥാപനങ്ങള്‍ വഴി സംസ്ഥാനത്ത്‌ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കണo : മന്ത്രി എം വി ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങള്‍ വഴി സംസ്ഥാനത്ത്‌ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കണമെന്ന്‌ തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. പഞ്ചായത്തുകളില്‍ ആയിരം ജനസംഖ്യക്ക്‌ അഞ്ചുപേര്‍ക്ക്‌ തൊഴിലവസരം എന്ന തരത്തില്‍ ഒന്നേമുക്കാല്‍ ലക്ഷം തൊഴിലവസരം ഒരുക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. മാര്‍ച്ച്‌ 31നകം ഈ സാമ്പത്തിക വര്‍ഷത്തെ പദ്ധതിച്ചെലവ്‌ നൂറുശതമാനമാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ജാഗ്രത തുടരണമെന്നും ജനങ്ങളുടെ അപേക്ഷകള്‍ കുറിയിട്ട്‌ മടക്കരുതെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ടൗണ്‍ഹാളില്‍ നവകേരള തദ്ദേശകം 2022 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

തദ്ദേശ സ്ഥാപനങ്ങള്‍ പ്രാദേശിക സര്‍ക്കാരുകളാണെന്നും ഇതുവഴി തൊഴില്‍ സംരംഭങ്ങള്‍ ഒരുക്കാനും തൊഴില്‍ ദാതാക്കളായി മാറാനും കഴിയണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ദുരന്തങ്ങള്‍ അതിജീവിക്കാനുള്ള കവചങ്ങളായ പ്രാദേശിക സര്‍ക്കാരുകള്‍ കാലത്തിനനുസരിച്ച്‌ നവീകരിക്കണം. ഏപ്രില്‍ ആദ്യവാരം. തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിന്‌ ശില്‍പ്പശാല നടത്തണമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ്‌ അധ്യക്ഷനായി. മേയര്‍ എം കെ വര്‍ഗീസ്‌, ജനപ്രതിനിധികളായ ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ്‌ കെ വി നഫീസ, മുനിസിപ്പല്‍ ചേംബര്‍ ചെയര്‍മാന്‍ എം കൃഷ്‌ണദാസ്‌, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ്‌ എസ്‌ ബസന്ത്‌ലാല്‍, തദ്ദേശസ്വയംഭരണ വകുപ്പ് ഡയറക്ടര്‍ (റൂറല്‍) എച്ച്‌ ദിനേശന്‍, സ്പെഷ്യല്‍ സെക്രട്ടറി ആര്‍ എസ് കണ്ണന്‍ , ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ്‌ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ബെന്നി ജോസഫ്, കില ഡയറക്ടര്‍ ജനറല്‍ ജോയ് ഇളമണ്‍ എന്നിവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...