കീവില്‍ വെടിയേറ്റ ഇന്ത്യക്കാരനെ ഇന്ന് പോളണ്ടിലെത്തിക്കും

For full experience, Download our mobile application:
Get it on Google Play

കീവ് : യുക്രെയ്‌നിലെ കീവില്‍ വെടിയേറ്റ ഇന്ത്യക്കാരനെ ഇന്ന് പോളണ്ടിലെത്തിക്കും. ഇന്ന് തന്നെ ഹര്‍ജ്യോതിനെ നാട്ടിലേക്ക് അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടതായാണ് വിവരം. ഒരാഴ്ച മുന്‍പാണ് ഹര്‍ജ്യോതിന് വെടിയേറ്റത്. കീവിലെ ആശുപത്രിയില്‍ ഇദ്ദേഹത്തെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയതായാണ് വിവരം.

കീവില്‍ നിന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മടങ്ങുന്ന വഴിയാണ് ഹര്‍ജ്യോതിന് വെടിയേറ്റത്. തോളിനാണ് വെടിയേറ്റത്. കാലിനും പരിക്കുണ്ടായിരുന്നു. തുടര്‍ന്ന് ചികിത്സയക്കായി തിരിച്ചുകൊണ്ടുപോവുകയായിരുന്നു. നിലവില്‍ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ഡല്‍ഹി ഛത്തര്‍പൂര്‍ സ്വദേശിയാണ് ഹര്‍ജ്യോത് സിംഗ്.

നേരത്തെ കിഴക്കന്‍ യുക്രെയ്‌നിലെ ഖാര്‍കീവ് നഗരത്തിലെ ജനവാസകേന്ദ്രങ്ങളില്‍ റഷ്യയുടെ ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടിരുന്നു. കര്‍ണാടക സ്വദേശി നവീനാണ് മരിച്ചത്. ഖാര്‍കീവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു നവീന്‍. നവീനിന്റെ മൃതദേഹവും രാജ്യത്തെത്തിക്കാനുള്ള നടപടികള്‍ തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...