വീ​ട്ടി​ല്‍ ക​യ​റി യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കു​ന്നം​കു​ളം : വീ​ട്ടി​ല്‍ ക​യ​റി യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ അറസ്റ്റില്‍. കേ​ച്ചേ​രി റെ​നി​ല്‍ കോ​ള​നി സ്വ​ദേ​ശി​ക​ളാ​യ പു​ഴ​ങ്ങ​ര​യി​ല്ല​ത്ത് വീ​ട്ടി​ല്‍ റാ​ഷി​ദ് (26), മു​ണ്ടു​വ​ള​പ്പി​ല്‍ വീ​ട്ടി​ല്‍ അ​യ്യൂ​ബ് (28) എ​ന്നി​വ​രെ​യാ​ണ് പോലീസ് അറസ്റ്റ് ചെയ്തത്. കേ​ച്ചേ​രി ക​റു​പ്പം​വീ​ട്ടി​ല്‍ പ​രേ​ത​നാ​യ അ​ബൂ​ബ​ക്ക​റി​ന്റെ മ​ക​ന്‍ ഫി​റോ​സി​നെ (42) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്.

വെ​ള്ളി​യാ​ഴ്ച അര്‍ധരാത്രി 12.30-ഓ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വ്യാ​ഴാ​ഴ്ച രാ​ത്രി റെ​നി​ല്‍ റോ​ഡി​ല്‍ വെ​ച്ചുണ്ടാ​യ ത​ര്‍​ക്ക​ത്തി​നി​ടെ പ്ര​തി​ക​ളാ​യ ഇ​രു​വ​രെ​യും ഫി​റോ​സ് മ​ര്‍​ദ്ദി​ച്ചി​രു​ന്നു. വ​ര്‍​ഷ​ങ്ങ​ളാ​യി പി​ന്തു​ട​ര്‍​ന്ന് ദേ​ഹോ​പ​ദ്ര​വം ‌ഏ​ല്‍​പ്പിച്ചി​രു​ന്ന​ത് ചോ​ദ്യം​ ചെ​യ്യാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും. തു​ട​ര്‍​ന്നു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നി​ട​യി​ല്‍ ഫി​റോ​സി​നെ അ​യ്യൂ​ബ് കു​ത്തി വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

മ​ദ്യ​ല​ഹ​രി​യി​ലാ​ണ് ഇ​വ​ര്‍ ത​മ്മി​ല്‍ അ​ടി​പി​ടി​യു​ണ്ടാ​യ​ത്. പ്ര​തി​ക​ള്‍ ബൈ​ക്കി​ലാ​ണ് ഫി​റോ​സി​ന്റെ വീ​ട്ടി​ല്‍ എ​ത്തി​യ​ത്. കു​ന്നം​കു​ളം അ​സി​സ്റ്റ​ന്റ് പോ​ലീ​സ് കമ്മീ​ഷ​ണ​ര്‍ ടി.​എ​സ്. സി​നോ​ജ്, സി.​ഐ വി.​സി. സൂ​ര​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. റാ​ഷി​ദി​നെ മാ​ഹി​യി​ല്‍​ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ സ്ഥ​ല​ത്തെ​ത്തി​ച്ച്‌ തെ​ളി​വെ​ടു​ത്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ്​ ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ സര്‍വീസ് മെഡലിന് അര്‍ഹനായി പത്തനംതിട്ട ഫയർ സ്റ്റേഷനിലെ കെ.കെ രമാകാന്ത്

0
പത്തനംതിട്ട : പത്തനംതിട്ട ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ സര്‍വീസ് മെഡല്‍...

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...