ലൈഫ് മിഷന്‍ പുതിയ അപേക്ഷകളുടെ പരിശോധന ജനുവരിയില്‍ പൂര്‍ത്തീകരിക്കും : മന്ത്രി എം.വി ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലൈഫ് മിഷനില്‍ അര്‍ഹരായ ഗുണഭോക്തൃ കുടുംബങ്ങളുടെ പുതിയ പട്ടിക തയ്യാറാക്കുന്നതിന് ഓണ്‍ലൈനായി സ്വീകരിച്ച അപേക്ഷകളില്‍ 64 ശതമാനത്തിന്റെ ഫീല്‍ഡുതല പരിശോധന പൂര്‍ത്തിയാക്കിയെന്നും ജനുവരി 31നകം മൊത്തം അപേക്ഷകളിലും പരിശോധന പൂര്‍ത്തിയാക്കുമെന്നും തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. സമൂഹത്തിലെ അശരണരായ കുടുംബങ്ങളുടെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആത്മാര്‍ത്ഥമായ പിന്തുണയും പരിശ്രമവും അകമഴിഞ്ഞ സഹകരണവും അനിവാര്യമാണ്. ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ കേരള വികസനത്തിന്റെ പുതിയ മാതൃകകള്‍ സൃഷ്ടിച്ചും വിവിധ സര്‍വ്വേ പ്രവര്‍ത്തനങ്ങളിലൂടെ സാധാരണക്കാരായ ജനങ്ങള്‍ക്കായുള്ള വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃപരമായ പങ്ക് വഹിക്കുകയും ചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും ആത്മാര്‍ത്ഥവും ഉത്തരവാദിത്വ പൂര്‍ണ്ണവുമായ പ്രവര്‍ത്തനത്തിലൂടെ ലൈഫ് പദ്ധതിയിലേക്ക് ലഭിച്ച പുതിയ അപേക്ഷകളുടെ ഫീല്‍ഡുതല പരിശോധന ജനുവരിയില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ഫീല്‍ഡുതല പരിശോധന പൂര്‍ത്തിയാക്കി അന്തിമ ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്നത് സുതാര്യവും കുറ്റമറ്റ രീതിയിലും ആയിരിക്കണം സ്വന്തമായി വീട് ലഭ്യമാകാതെ അവശേഷിക്കുന്ന അര്‍ഹതയുള്ള എല്ലാ കുടുംബങ്ങളും ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അനര്‍ഹരായ ഒരു കുടുംബം പോലും ഉള്‍പ്പെട്ടിട്ടില്ലെന്നും ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.ജനുവരി 31നുള്ളില്‍ ഫീല്‍ഡുതല അന്വേഷണം പൂര്‍ത്തിയാക്കി അര്‍ഹരാണെന്ന് കണ്ടെത്തിയ മുഴുവന്‍ ഗുണഭോക്താക്കളുടെയും പട്ടിക, ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ സംവിധാനങ്ങളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തി പൂര്‍ണ്ണമായും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും 2022 ഫെബ്രുവരി 28നകം തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ കരട് പട്ടിക പ്രസിദ്ധീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...