പിഎം ശ്രീ കരാറുമായി ബന്ധപ്പെട്ട് ലീ​ഗിന്റെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി എൻ.ഷംസുദ്ദീൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പിഎം ശ്രീ കരാറുമായി ബന്ധപ്പെട്ട് ലീ​ഗിന്റെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ. വിഷയത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാണ്. കഴിഞ്ഞ സർക്കാർ ധാരണാപത്രം ഒപ്പിട്ടിരുന്നു. മുടങ്ങി കിടന്ന ഫണ്ട് വന്നു. എന്നാൽ, പിഎംശ്രീയിൽ ഒപ്പിട്ടതിൽ വിവാദമായതോടെ ധാരണാപത്രത്തിൽ നിന്ന് പിൻവാങ്ങുന്നു എന്നു പറഞ്ഞ് കത്ത് നൽകിയിരുന്നു. ഒപ്പിട്ട ധാരണാപത്രത്തിന്റെ ഭാവിയാണ് നോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

എല്ലാ സ്‌കൂളുകളിലും സ്കൂൾ‌ തുറക്കും മുമ്പ് തന്നെ ടെക്സ്റ്റ് ബുക്കുകൾ എത്തിക്കാൻ സാധിച്ചിട്ടുണ്ട്. ഫിറ്റ്നസിൻ്റെ പേരിൽ സ്‌കൂൾ തുറക്കാതിരുന്നിട്ടില്ല. കാലപ്പഴക്കം കൊണ്ടാണ് ചില സ്‌കൂൾ തുറക്കാതിരുന്നത്. സെൻസസ് ഡ്യൂട്ടി ഇല്ലാത്ത അധ്യാപകരുടെ സ്ഥലമാറ്റത്തിനുള്ള നടപടി ഉടൻ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികളുടെ പഠനനിലവാരം സംബന്ധിച്ച് പല ആശങ്കളും പലരും പങ്കുവെക്കുന്നുണ്ട്. പത്താം ക്ലാസിൽ എത്തിയതിന് ശേഷവും പേര് എഴുതാൻ അറിയാത്തവരും ​ഗുണനപട്ടിക അറിയാത്തവരും ഉണ്ടെന്ന ആശങ്കയാണ് പലരും പങ്കുവെക്കുന്നത്. അത് പരിശോധിക്കും. ​ഗുണനിലവാരം ഉറപ്പാക്കാൻ എന്ത് ചെയ്യാൻ‌ കഴിയുമെന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിആർഡി പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം : ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് നിർമിക്കുന്ന...

ഒരുമിച്ചു നിന്ന് നന്മ പ്രവർത്തിക്കുക സഭയുടെ ഉത്തരവാദിത്തം : തോമസ് മാർ തിമൊഥെയോസ് എപ്പിസ്കോപ്പാ

0
മല്ലപ്പള്ളി: ഒരുമിച്ച് നിന്ന് സമൂഹത്തിൽ നന്മ പ്രവർത്തനങ്ങൾ ഏറ്റെടുക്കുക എന്നത് സഭയുടെ...

വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ

0
ചെന്നൈ: വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ. മന്ത്രിസഭയ്ക്ക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി യോഗം സെപ്റ്റംബര്‍ എട്ടിന് കേരള നിയമസഭയുടെ പരിസ്ഥിതി...