റാന്നി വൈക്കം 1557ആം നമ്പർ എന്‍.എസ്.എസ് കരയോഗം കുടുംബ സംഗമം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: വൈക്കം 1557ആം നമ്പർ സൻമാർഗ്ഗദായിനി എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കുടുംബ സംഗമം റാന്നി താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. വി.ആർ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് അഡ്വ. ഷൈൻ ജി കുറുപ്പ് അധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി രൂപേഷ് കെ ശശി സ്വാഗതം ആശംസിച്ചു.  താലൂക്ക് യൂണിയൻ വൈസ്  പ്രസിഡന്റ് എം.എ ഗോപാലൻ നായർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ചവരെ മൊമെന്റോ നൽകി ആദരിച്ചു. കരയോഗം എന്‍ഡോവ്മെന്‍റ്കള്‍ വിതരണം ചെയ്തു. കൂടാതെ കരയോഗം ഡയറക്ടറിയുടെ പ്രകാശനവും വിതരണവും നടന്നു.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച കരയോഗം അംഗം ആയ എം.ആർ വിനോദ് കുമാറിനെ മൊമെന്റോ നൽകി ആദരിച്ചു. തുടര്‍ന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ നടന്നു. യൂണിയൻ സെക്രട്ടറി മഹേഷ്‌ കെ.എം, വനിതാ യൂണിയൻ പ്രസിഡന്റ് ലേഖ ഗോപകുമാർ, വിവിധ കരയോഗം പ്രസിഡന്റ്മാരായ അനീഷ് പി നായർ,  കെ.കെ സത്യശേഖരൻ നായർ, ബാലകൃഷ്ണൻ നായർ എം.പി, കരയോഗ വനിതാസമാജം പ്രസിഡന്റ് ശ്യാമളാദേവി എന്നിവർ പ്രസംഗിച്ചു. കരയോഗം ട്രഷറര്‍ പി പി ഗോപാലൻ നായർ കൃതജ്ഞത രേഖപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തായിരുന്നപ്പോൾ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി കെ.എം ഷാജി

0
കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളിൽ യാതൊരു മാറ്റവുമില്ലെന്നും ഭരണം തങ്ങളുടെ...

‘റം’ അല്ല , ഇനി ‘റം ഫ്ലേവേർഡ് സ്പിരിറ്റ്’ ; ഓൾഡ് മങ്കിന് തിരിച്ചടി

0
മുംബൈ: ഓൾഡ് മങ്കിനെ ഇനി ‘റം’ എന്ന പേരിൽ വിൽക്കാനാകില്ലെന്ന്...

കയ്പ്പമംഗലത്ത് 8 വിദ്യാർഥികൾ വാഹനാപകടത്തിൽ മരിച്ചതിന് പിന്നാലെ തൃശൂർ ജില്ലാ കളക്ടർ ദേശീയപാതകളിൽ അടിയന്തര...

0
തൃശൂർ: കയ്പ്പമംഗലത്തുണ്ടായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ദേശീയപാതകളിൽ അടിയന്തരമായി സംയുക്ത പരിശോധന...

വടശ്ശേരിക്കര പാലത്തിന് സമീപം അപകടഭീഷണിയായി പിഴുത് വീഴാറായ മരം : നടപടിയില്ലാത്തതിൽ പ്രതിഷേധം ശക്തം

0
വടശ്ശേരിക്കര: മണ്ഡല-മകരവിളക്ക് തീർത്ഥാടന പാതയിലെ പ്രധാന കവാടമായ വടശ്ശേരിക്കര ടൗണിലെ പാലത്തിന്...