പിണറായി വിജയൻ്റെ നിർദ്ദേശ പ്രകാരമാണ് തനിക്കെതിരെ പ്രതിഷേധങ്ങൾ നടക്കുന്നതെന്ന് മന്ത്രി ഒജെ ജനീഷ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: പിണറായി വിജയൻ്റെ നിർദ്ദേശ പ്രകാരമാണ് തനിക്കെതിരെ പ്രതിഷേധങ്ങൾ നടക്കുന്നതെന്ന് മന്ത്രി ഒജെ ജനീഷ്. എന്താണ് നേതാവിന് ഒളിക്കാനുള്ളത്. മാസപ്പടിയാണോ, ഇഡി ആണോ. താനും കൂടി പ്രതിഷേധക്കാർക്കെതിരെ ഇറങ്ങി നിന്നാൽ എന്താകും അവസ്ഥ. കോടിയേരിയുടെ ഫ്ലക്സ് പോലും നശിപ്പിക്കുന്ന വകതിരിവ് ഇല്ലാത്തവരാണെന്നും മന്ത്രി ജനീഷ് പറഞ്ഞു. മന്ത്രിക്കെതിരെ തുടർച്ചയായി പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണർ‌ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുകയാണ്. മോദിക്കെതിരെ, അമിത്ഷാക്കെതിരെയെല്ലാം പ്രതിഷേധം നടക്കുന്നു.

വോട്ടവകാശം അട്ടിമറിക്കാൻ ഉള്ള നീക്കത്തിനെതിരെയാണ് യൂത്ത് കോൺഗ്രസിൻ്റെ പോരാട്ടം. അതിൻ്റെ ഭാഗമായാണ് ബിനു ചുള്ളിയിലിൻ്റെ നേതൃത്വത്തിൽ കൊല്ലത്ത് പ്രതിഷേധം നടന്നതെന്നും കണ്ണൂരിൽ തനിക്ക് നേരെ നടന്ന അക്രമം സ്വാഭാവികമായി കാണാൻ കഴിയില്ലെന്നും മന്ത്രി ഒജെ ജനീഷ് പറഞ്ഞു. കണ്ണൂരിൽ തനിക്ക് നേരെ നടന്ന അക്രമത്തിൽ ഗൂഢാലോചന നടന്നു. കോടിയേരി അനുസ്മരണത്തിന് പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ഉള്ളവർ കണ്ണൂരിൽ പോയില്ല. തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. അക്രമം തുടരാൻ, മന്ത്രിയെ വഴിയിൽ തടയുമെന്ന് ഒരു എംഎൽഎ തന്നെ പറയുന്നു.

ഇങ്ങനെ അക്രമം അഴിച്ചു വിട്ടാൽ എങ്ങനെ നാട്ടിൽ ക്രമസമാധാനം ഉണ്ടാകും. ഒരു യുവജന സംഘടന ഇങ്ങനെ ചെയ്യാൻ പാടുണ്ടോയെന്നും മന്ത്രി ജനീഷ് ചോദിച്ചു. അവർ നിലവിലെ സാഹചര്യത്തെ സുവർണാവസരമായി മാറ്റാൻ ഉള്ള നീക്കത്തിലായിരുന്നു. ഞങ്ങളും പ്രതിപക്ഷത്ത് ഇരുന്നപ്പോൾ കരിങ്കൊടി പ്രതിഷേധം നടത്തിയിട്ടുണ്ട്. പക്ഷേ ആരുടെയും വാഹനം തകർത്തിട്ടില്ല. കഴിഞ്ഞ ദിവസം എൻ്റെ വാഹനം ആക്രമിച്ചു. കഴുത്ത് ഉളുക്കിയെന്ന് പറഞ്ഞു ഞാൻ ആശുപത്രിയിൽ പോയി കിടന്നില്ല. പത്തിടത്താണ് പ്രതിഷേധം നടന്നതെന്നും മന്ത്രി പറഞ്ഞു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം

0
തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതിൽ തകർത്ത്, അലമാര...

രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ സർവീസ് തുടങ്ങി

0
ന്യൂഡൽഹി :രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ സർവീസ് ആരംഭിച്ചു. ഗുജറാത്തിലെ...

ഇരുചക്രവാഹനത്തിൽ വന്ന് പതിനാലുകാരിയെ ആക്രമിച്ചു , പ്രതിക്ക് 7 വർഷം തടവും പിഴയും ശിക്ഷ

0
തിരുവനന്തപുരം: ഇരുചക്ര വാഹനത്തിൽ വന്ന് പതിനാലുകാരിയെ കടന്ന് പിടിച്ച കേസിൽ...

ആലപ്പുഴയിൽ വാഷിങ് മെഷീനില്‍ നിന്ന് തീപിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം

0
ആലപ്പുഴ: വാഷിങ് മെഷീനില്‍ നിന്ന് തീപിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. മാരാരിക്കുളത്താണ്...