തിരുവനന്തപുരം: തലസ്ഥാനത്ത് വിദ്യാർഥികൾക്ക് നേരെയുള്ള പോലീസിന്റെ അതിക്രമത്തിൽ വിദ്യാർഥി അറസ്റ്റിൽ. ലോ കോളേജ് വിദ്യാർഥി വേണുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ ഉണ്ടായ സംഘർഷത്തിൽ പോലീസ് അതിക്രമത്തിൽ പരുക്കേറ്റ വിദ്യാർഥിയാണ് വേണു. ലോ കോളേജിന് മുന്നിൽ നിന്നാണ് വേണുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. എൽഎൽബി തേർഡ് ഇയർ വിദ്യാർഥിയാണ് വേണു. പരുക്കേറ്റതിനെ തുടർന്ന് വിശ്രമത്തിൽ കഴിയവേ പിജിയിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. വേണുവിനെ എ ആർ ക്യാമ്പിൽ എത്തിച്ചതായാണ് വിവരം. യൂണിവേഴ്സിറ്റിയിലെ പോലീസ് അതിക്രമത്തിൽ വേണുവിന്റെ വലത്തേ കൈക്ക് പൊട്ടലും ഇടത്തെ കൈക്ക് ചതവും പറ്റിയിരുന്നു. മഫ്തിയിൽ എത്തിയാണ് എത്തിയാണ് വേണുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]





























