വള്ളിക്കോട് പഞ്ചായത്തിലെ മൂർത്തിമുരുപ്പ് ഉന്നതിയിൽ പൂർത്തീകരിച്ച കുടിവെള്ള പദ്ധതിയും അംബേദ്കർ ഗ്രാമം പദ്ധതിയും മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : വള്ളിക്കോട് പഞ്ചായത്തിലെ മൂർത്തിമുരുപ്പ് ഉന്നതിയിൽ പൂർത്തീകരിച്ച കുടിവെള്ള പദ്ധതിയും അംബേദ്കർ ഗ്രാമം പദ്ധതിയും പട്ടികജാതി – പട്ടികവർഗ്ഗ – പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു. അഡ്വ. കെ യു ജനീഷ് കുമാർ എം എൽഎയുടെ ശ്രമഫലമായി വള്ളിക്കോട് പഞ്ചായത്തിൽ സംസ്ഥാന സർക്കാർ പട്ടികജാതി കോർപ്പസ് ഫണ്ട് 1.62 കോടി രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച മൂർത്തി മുരുപ്പ് കുടിവെള്ള പദ്ധതിയുടെയും ഒരു കോടി അനുവദിച്ചു നിർമ്മാണം പൂർത്തീകരിച്ച മൂർത്തിമുരുപ്പ് അംബേദ്കർ ഗ്രാമം പദ്ധതിയുടെയും ഉദ്ഘാടനം പട്ടികജാതി – പട്ടികവർഗ്ഗ – പിന്നോക്ക ക്ഷേമ വികസന വകുപ്പ് മന്ത്രി ഓ ആർ കേളു നിർവഹിച്ചു.

അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വള്ളിക്കോട് പഞ്ചായത്തിലെ എട്ടാം വാർഡിൽ മൂർത്തിമുരുപ്പ് ഉന്നതിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി വകുപ്പ് മന്ത്രിക്ക് എംഎൽഎ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ പട്ടികജാതി കോർപ്പസ് ഫണ്ടിൽ നിന്നും 1.68 കോടി രൂപ അനുവദിച്ചാണ് വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ള പദ്ധതി പൂർത്തീകരിച്ചത്. അച്ചൻകോവിൽ ആറിലെ താഴുക്കടവ് ഇൻ ടെക്ക് പമ്പ് ഹൗസിൽ നിന്നും 30 HP മോട്ടോർ സ്‌ഥാപിച്ചു വെള്ളം ഉയർന്ന പ്രദേശമായ മൂർത്തി മുരിപ്പിലെത്തിച്ച് ഉന്നതിയിലെ വീടുകളിൽ കുടിവെള്ളം എത്തിക്കുന്നതായിരുന്നു പദ്ധതി.

സംസ്ഥാന സർക്കാർ പട്ടികജാതി കോർപ്പസ് ഫണ്ടിൽ നിന്നും ഒരുകോടി രൂപ വിനിയോഗിച്ചാണ് അംബേദ്കർ ഗ്രാമ വികസന പദ്ധതി പൂർത്തീകരിച്ചത്.
ഉന്നതിയിലേക്കുള്ള ഗ്രാമീണ റോഡുകൾ, ഇടവഴികൾ എന്നിവ നിർമ്മിക്കുകയും വീടുകളുടെ മെയിന്റനൻസ്, സംരക്ഷണ ഭിത്തി നിർമ്മാണം എന്നിവയാണ് പൂർത്തീകരിച്ചത്. ജില്ലാ നിർമ്മിതികേന്ദ്രം ആയിരുന്നു നിർവഹണ ഏജൻസി. വള്ളിക്കോട് മൂർത്തി മുരിപ്പിൽ നടന്ന ചടങ്ങിൽ വകുപ്പ് മന്ത്രി ഓ ആർ കേളു ഉദ്ഘാടനം നിർവഹിച്ചു. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിച്ചു. വള്ളിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് ആർ മോഹനൻ നായർ സ്വാഗതം ആശംസിച്ചു.

ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രസന്ന രാജൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സോജി പി ജോൺ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം വി.ജോസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ജോൺസൺ,
ഗീത കുമാരി, ലക്ഷ്മി അഡ്വ. തോമസ് ജോസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ രാജു നെടുവംപ്പുറം, ബൈജു വടക്കേടത്ത്, സി. സുമേഷ് പട്ടിക ജാതി വകുപ്പ് ജില്ലാ ഓഫീസർ ദിലീപ് തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ലസ്റ്റർ കോർഡിനേറ്റർമാരായ ആയിരത്തോളം അധ്യാപകരെ പുറത്താക്കാൻ ഉത്തരവ്

0
തിരുവനന്തപുരം: ഒറ്റ ഉത്തരവിലൂടെ ആയിരത്തോളം പേരെ പുറത്താക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ...

പിക് അപ് വാനില്‍ സ്ക്വയര്‍ ട്യൂബും ഷീറ്റുകളുമായി യാത്ര : മോട്ടോര്‍ വാഹന വകുപ്പ്...

0
കോന്നി : സുരക്ഷിതമല്ലാത്ത രീതിയില്‍ പിക് അപ് വാനില്‍ സ്ക്വയര്‍ ട്യൂബുകളും...

തിരുവല്ല – കുമ്പഴ സംസ്ഥാന പാത : രണ്ടാം ഘട്ട നവീകരണം കുമ്പഴയില്‍ നിന്നും...

0
കുമ്പഴ : തിരുവല്ല - കുമ്പഴ സംസ്ഥാന പാതയുടെ രണ്ടാം ഘട്ട നവീകരണ...

കൊല്ലത്ത് രേഖകളില്ലാതെ കടത്തിയ 7 ലക്ഷം രൂപ എക്സൈസ് പിടികൂടി

0
കൊല്ലം: കൊല്ലം ആര്യങ്കാവിൽ രേഖകളില്ലാതെ കടത്തിയ 7 ലക്ഷം രൂപ എക്സൈസ്...