കൊല്ലം : കേരളത്തിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലേയും നിയമനങ്ങൾ പബ്ലിക്ക് എന്റർപ്രൈസ് സെലക്ഷൻ ബോർഡിന് (പിഇഎസ്ബി) വിടുമെന്ന് മന്ത്രി പി രാജീവ്. പബ്ലിക്ക് എന്റർപ്രൈസ് സെലക്ഷൻ ബോർഡ് ബില്ലിൽ ഗവർണർ ഒപ്പിട്ടു. ഇനി ബോർഡ് ഭരണസമിതി രൂപീകരിച്ചാൽ മതി. ബോർഡ് ഉടൻ നിലവിൽ വരുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
സർക്കാർ കുറേ പണം തരുന്നു. അത് ചെലവാക്കുന്നുവെന്ന രീതിയിൽ അല്ല പൊതുമേഖല സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത്. ഈ രീതിയിൽ വലിയ മാറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രൊഫഷണലായി പ്രവർത്തിച്ച് ലാഭകരമായി മുന്നോട്ട് പോകണം. വാർഷിക ഓഡിറ്റ് നടപടികൾ കൂടുതൽ കർക്കശമാക്കിയിട്ടുണ്ട്. പണിമുടക്ക് തൊഴിലാളി വർഗത്തിന്റെ അവസാന സമരമാർഗമാണ്.
ചില തെറ്റായ പ്രവണതകൾ കെഎംഎംഎൽ തൊഴിലാളികൾക്ക് ഇടയിലുണ്ട്. തീരെ ഗതികെട്ടാൽ സമരം ചെയ്തോളൂ. എഐടിയുസി സമരം ചെയ്യുമ്പോൾ ഞങ്ങൾക്ക് അത് പറ്റിയില്ലല്ലോ എന്ന് ഐഎൻടിയുസി കരുതേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ചവറ കെഎംഎംഎല്ലിലെ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































