പൊതുജനങ്ങളുടെ അപേക്ഷകളിൽ തീർപ്പ് വൈകിപ്പിക്കുന്നത് അഴിമതിയായി കണക്കാക്കണമെന്ന് മന്ത്രി പി.രാജീവ്

For full experience, Download our mobile application:
Get it on Google Play

എറണാകുളം: പൊതുജനങ്ങളുടെ അപേക്ഷകളിൽ തീർപ്പ് വൈകിപ്പിക്കുന്നത് അഴിമതിയായി കണക്കാക്കണമെന്ന് മന്ത്രി പി.രാജീവ്. കരുതലും കൈത്താങ്ങും പറവൂർ താലൂക്ക് അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫയലുകളിൽ തീർപ്പു കൽപ്പിക്കുകയെന്നാൽ കക്ഷിക്ക് അനുകൂല തീരുമാനമെടുക്കുക എന്നു മാത്രമല്ല. നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി സാധ്യമായ പരിഹാരം വേഗത്തിൽ ലഭ്യമാക്കണം. അനാവശ്യമായി വൈകിപ്പിക്കരുത്. സാധ്യമല്ലാത്ത കാര്യങ്ങൾ എത്രയും വേഗം അപേക്ഷകനെ അറിയിക്കണം. ഓരോ അദാലത്ത് കഴിയുമ്പോഴും പരാതികൾ കുറയ്ക്കുകയാണു സർക്കാരിൻ്റെ ലക്ഷ്യം. അദാലത്തിൽ ഉയരുന്ന പൊതുപ്രശ്നങ്ങൾ സർക്കാർ സമഗ്രമായി പരിഗണിക്കും. ഇവയിൽ ചട്ടങ്ങളിലും നിയമങ്ങളിലും ഇളവു വേണ്ട കാര്യങ്ങൾ സർക്കാർ ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ യേശുദാസ് പറപ്പിള്ളി, കെ.വി. രവീന്ദ്രൻ, എ.എസ്. അനിൽ കുമാർ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദൻ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, വൈസ് ചെയർമാൻ എം.ജെ. രാജു, ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡൻ്റ് ചാന്ദ്നി ഗോപകുമാർ ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, സബ് കളക്ടർ കെ.മീര, അസിസ്റ്റൻ്റ് കളക്ടർ അൻജീത് സിംഗ്, ഡെപ്യൂട്ടി കളക്ടർമാരായ റെയ്ച്ചൽ വർഗീസ്, കെ. മനോജ്, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...