സർക്കാരിൻ്റെ മദ്യനയം ; ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി പികെ ബഷീർ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ് പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് മന്ത്രി പികെ ബഷീർ. മദ്യനയം യുഡിഎഫ് ആലോചിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. യുഡിഎഫിൽ ലീഗിൻ്റെ അഭിപ്രായം പറയും. മറ്റ് ഘടകകക്ഷി നേതാക്കൾ തങ്ങളുടെ അഭിപ്രായം അറിയിക്കും. ലീഗ് അഭിപ്രായം നേതൃത്വം കൂടിയാലോചിച്ച് തീരുമാനിക്കും. നികുതിയുമായി ബന്ധപ്പെട്ട കാര്യം ആയതിനാലാണ് ധനമന്ത്രി ബജറ്റിൽ ഉൾപ്പെടുത്തിയതെന്നും പികെ ബഷീർ വ്യക്തമാക്കി. പിഎം ശ്രീ പദ്ധതി വിഷയത്തിലും മന്ത്രി പ്രതികരിച്ചു. കാര്യങ്ങൾ വിദ്യാഭ്യാസ മന്ത്രി തന്നെ വിശദീകരിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി ഇളവ് നിർദ്ദേശം ജൂലൈ ഒന്നിന് നിയമസഭയിലെത്തുന്ന ധനബില്ലിൽനിന്ന് ഒഴിവാക്കിയേക്കില്ല. ബജറ്റ് പ്രഖ്യാപനത്തിലെ ഇതടക്കമുള്ള നികുതിനിർദേശങ്ങൾ ചട്ടപ്രകാരമുള്ള അംഗീകാരത്തിന്സ മർപ്പിക്കുന്നുവെന്നതിനപ്പുറം, ഇതുവഴി മദ്യക്കമ്പനികൾക്ക് ഏതെങ്കിലും തരത്തിൽ അവകാശവാദങ്ങൾക്കുള്ള നിയമപരമായ സാധുത ലഭിക്കില്ലെന്നാണ് സർക്കാർ വാദിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞി പറിച്ച് ഫോട്ടോയെടുത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച രണ്ട് യുവാക്കൾക്കെതിരെ വനംവകുപ്പ് കേസെടുത്തു

0
ഇടുക്കി: മൂന്നാറിൽ സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി പറിച്ച് ഫോട്ടോയെടുത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച...

അധ്യാപക ദിനത്തിൽ ആദരവുമായി എംഎൽഎ ; റിട്ട. അധ്യാപകരെ വീട്ടിലെത്തി അനുമോദിച്ചു

0
റാന്നി: അധ്യാപക ദിനത്തോടനുബന്ധിച്ച് റാന്നി എസ്.സി. സ്കൂളിലെ റിട്ട. അധ്യാപകരായ സി.ജെ....

സൗദിയിൽ ശക്തമായ മഴയ്ക്ക് സാധ്യത ; സെപ്റ്റംബർ 9 വരെ ഇടിമിന്നൽ മുന്നറിയിപ്പ്

0
സൗദി അറേബ്യ : സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളിൽ അടുത്ത ദിവസങ്ങളിൽ...

നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തികുവനന്തപുരം: നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി...