Friday, March 29, 2024 3:11 pm

എം.ജി വിസി നിയമനം ; പുതിയ പാനൽ ഗവർണർക്ക് നൽകിയിട്ടുണ്ടെന്ന് മന്ത്രി ആർ.ബിന്ദു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എം ജി സർവകലാശാല വി സി നിയമനത്തിൽ സാബു തോമസിന്റെ പേര് ഒഴിവാക്കി പുതിയ പാനൽ ഗവർണർക്ക് നൽകിയിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. സർവകലാശാലകളിലെ സ്ഥിരം വി സി നിയമനത്തിൽ ഗവൺമെൻറ് നിസ്സഹായരാണെന്നും നിയമസഭ പാസാക്കിയ ബില്ല് ഗവർണർ അംഗീകരിക്കുകയോ തിരിച്ചയക്കുകയോ ചെയ്യാത്തതിനാൽ അനിശ്ചിതത്വം നിലനിൽക്കുകയാണെന്നും മന്ത്രി പറഞ്ഞു. “എം.ജി സർവകലാശാല വിസിയുടെ ഒഴിവ് നികത്താനുള്ള ശ്രമം നടക്കുകയാണ്. ആദ്യം ഗവർണർക്ക് നൽകിയത് സാബു തോമസിന്റെ പേരായിരുന്നു.

Lok Sabha Elections 2024 - Kerala

ഗവർണർ മൂന്ന് സീനിയർ പ്രൊഫസർമാരുടെ പേരാണ് ചോദിച്ചത്. സർക്കാരിന് സാബു തോമസിനെ തന്നെ നിയമിക്കാൻ ആണ് താല്പര്യം എന്ന് ഗവർണറെ അറിയിച്ചിരുന്നു. സാബു തോമസിന്റെ പേര് ഒഴിവാക്കി പുതിയ പട്ടിക നൽകിയിട്ടുണ്ട്. അതിൽ നിന്ന് ഉടൻ നിയമനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഗവർണർക്ക് നിയമസഭ പാസാക്കിയ ബിൽ അയച്ചു നൽകിയിട്ടുണ്ട്. അത് അംഗീകരിക്കുകയോ തിരിച്ചയക്കുകയോ ചെയ്തിട്ടില്ല. അതിനാൽ തന്നെ അനിഷ്ചിതത്വം നിലനിൽക്കുകയാണ്. സർക്കാർ നിസ്സഹായരാണ് ഈ വിഷയത്തിൽ”. മന്ത്രി പറഞ്ഞു.

“എം.ജി സർവകലാശാല വിസിയുടെ ഒഴിവ് നികത്താനുള്ള ശ്രമം നടക്കുകയാണ്. ആദ്യം ഗവർണർക്ക് നൽകിയത് സാബു തോമസിന്റെ പേരായിരുന്നു. ഗവർണർ മൂന്ന് സീനിയർ പ്രൊഫസർമാരുടെ പേരാണ് ചോദിച്ചത്. സർക്കാരിന് സാബു തോമസിനെ തന്നെ നിയമിക്കാൻ ആണ് താല്പര്യം എന്ന് ഗവർണറെ അറിയിച്ചിരുന്നു. സാബു തോമസിന്റെ പേര് ഒഴിവാക്കി പുതിയ പട്ടിക നൽകിയിട്ടുണ്ട്. അതിൽ നിന്ന് ഉടൻ നിയമനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഗവർണർക്ക് നിയമസഭ പാസാക്കിയ ബിൽ അയച്ചു നൽകിയിട്ടുണ്ട്. അത് അംഗീകരിക്കുകയോ തിരിച്ചയക്കുകയോ ചെയ്തിട്ടില്ല. അതിനാൽ തന്നെ അനിഷ്ചിതത്വം നിലനിൽക്കുകയാണ്. സർക്കാർ നിസ്സഹായരാണ് ഈ വിഷയത്തിൽ”. മന്ത്രി പറഞ്ഞു.

എം ജി സർവകലാശാലയിൽ വിസിയുടെ കസേര ഒഴിഞ്ഞുകിടക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുൻ വിസി ഡോ സാബു തോമസ് വിരമിച്ചത്. സെർച്ച് കമ്മിറ്റി നടപടിക്രമങ്ങൾ ആരംഭിക്കാത്തതിനാൽ തന്നെ സർവകലാശാല പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് താൽക്കാലിക ചുമതല കൈമാറേണ്ടതാണ്. പക്ഷെ വിരമിച്ച വി സി സാബു തോമസിന് പുനർനിയമനം നൽകണമെന്ന ആവശ്യം സർക്കാർ മുന്നോട്ടുവെച്ചു. എന്നാൽ കണ്ണൂർ വിസി പുനർനിയമനം സുപ്രീംകോടതി കയറിയ പശ്ചാത്തലത്തിൽ ഗവർണർ ഇതിന് തയ്യാറായില്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇടുക്കി സ്പ്രിങ്‍വാലിയിൽ‌ കാട്ടുപോത്ത് ആക്രമണം : ഒരാൾക്ക് പരിക്ക്

0
ഇടുക്കി: ഇടുക്കി സ്പ്രിംങ് വാലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റു. മുല്ലമല...

‘പൗരത്വത്തിന് അപേക്ഷിക്കുന്നവരുടെ മതം പുരോഹിതർക്ക് സാക്ഷ്യപ്പെടുത്താം’ ; കേന്ദ്ര ആഭ്യന്തരമന്ത്രാലയം

0
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ പൗരത്വത്തിന് അപേക്ഷിക്കുന്നവരുടെ മതം സാക്ഷ്യപെടുത്തുന്ന...

സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകമാകുന്നു ; ഒരു വർഷത്തിനിടെ റദ്ദാക്കിയത് 3,339 സിംകാർഡുകൾ

0
തിരുവനന്തപുരം : നിരീക്ഷണം ശക്തമാക്കിയിട്ടും സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകമാകുന്നു. വിവിധ...

ഓൺലൈൻ‌ ട്രേഡിം​ഗ് ; നഷ്ടപ്പെട്ട പണം കിട്ടാൻ യുവാവിനെ തട്ടിക്കൊണ്ടുപോയി – മോചിപ്പിച്ച് പോലീസ്

0
മലപ്പുറം: ഓൺലൈൻ ട്രേഡിങ്ങിൽ നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടാൻ ഇടപാടുകാർ ബന്ദിയാക്കിയ...