കമ്പിക്ക് പകരം തടി ഉപയോഗിച്ച സംഭവം ; കൗതുകം തന്നെ, പ്രതിഷേധം സ്വാഭാവികം – റിയാസ്

For full experience, Download our mobile application:
Get it on Google Play

റാന്നി: പത്തനംതിട്ട റാന്നിയിൽ ഇരുമ്പ് കമ്പിക്ക് പകരം മരത്തടി ഉപയോഗിച്ച് കോൺക്രീറ്റിംഗ് നടത്തിയത് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞെന്ന വാർത്തയോട് പ്രതികരിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നതിനിടെയാണ് മന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്. ഇരുമ്പ് കമ്പിക്ക് പകരം മരത്തടി ഉപയോഗിച്ച് കോൺക്രീറ്റിംഗ് നടത്തിയ സംഭവം നടന്നത് പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട റോഡ് പ്രവൃത്തിക്കിടെ അല്ല എന്ന വസ്തുത ശ്രദ്ധയിൽപ്പെടുത്തുന്നു എന്നാണ് മന്ത്രി റിയാസ് വ്യക്തമാക്കിയത്.

പൊതുമരാമത്ത് വകുപ്പിനെതിരെ സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് തുടർച്ചയായ പ്രചരണം നടത്തുന്നവരുണ്ടെന്നും അവർ വസ്തുത മനസിലാക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു. റോഡ് പണിയുടെ ഭാഗമായുള്ള കോൺക്രീറ്റ് പ്രവൃത്തിയിൽ കമ്പിക്ക് പകരം തടിക്കഷ്ണം ഉപയോഗിച്ചു എന്നത് കൗതുകകരമായ ഒരു വാർത്തയാണെന്നും മനസ്സിൽ പ്രതിഷേധം ഉയരുക സ്വാഭാവികവുമാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ ഈ പ്രവൃത്തി നടന്നത് കേരളത്തിലെ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട റോഡ് പണിക്കിടെയല്ലെന്നും മന്ത്രി കുറിച്ചു.

മന്ത്രി റിയാസിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ
പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ റോഡ് പണിയുടെ ഭാഗമായുള്ള കോൺക്രീറ്റ് പ്രവൃത്തിയിൽ കമ്പിക്ക് പകരം തടിക്കഷ്ണം ഉപയോഗിച്ചു എന്നത് കൗതുകകരമായ ഒരു വാർത്തയാണ്. മനസ്സിൽ പ്രതിഷേധം ഉയരുക സ്വാഭാവികവുമാണ്.
പൊതുമരാമത്ത് വകുപ്പിനെതിരെ സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് തുടർച്ചയായ പ്രചരണം നടത്തുന്നവരുണ്ട്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട റോഡ് പ്രവൃത്തി അല്ല ഇത് എന്ന വസ്തുത ശ്രദ്ധയിൽപ്പെടുത്തുന്നു. ചില തെറ്റായ പ്രവണതകൾ പൊതുമരാമത്ത് വകുപ്പിലും ഉണ്ടാകാറുണ്ട്. അവയെ പരമാവധി ഇല്ലായ്മ ചെയ്യുവാനുള്ള കഠിന ശ്രമം തുടരുക തന്നെ ചെയ്യുമെന്നും അറിയിക്കുന്നു. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട ക്രിയാത്മക നിർദ്ദേശങ്ങൾ വിമർശനങ്ങൾ അഭിപ്രായങ്ങൾ തുടർന്നും ശ്രദ്ധയിൽപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിമാന സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ചയെന്ന് ആരോപണം; ഇൻഡിഗോയ്ക്ക് താക്കീത്

0
ന്യൂഡൽഹി: വിമാനത്തിൽ അപകടകരമായ വസ്‌തുക്കൾ കൈകാര്യം ചെയ്തതിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെ...

CJPയുടെ സമരത്തിന് ഐക്യദാർഢ്യം; ജൂലൈ 20ലെ പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുമെന്ന് പ്രകാശ് രാജും തോമസ്...

0
ന്യൂഡൽഹി: കോക്രോച്ച് ജനാത പാര്‍ട്ടിക്ക് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്. കേന്ദ്ര...

കയത്തിൽപ്പെട്ട് തടാകത്തിൽ മുങ്ങിമരിച്ചു; വിവാഹത്തിന് ഒരുങ്ങിയിരുന്ന ബിഹാർ സ്വദേശിക്ക് ദാരുണാന്ത്യം

0
കാഠ്മണ്ഡു: നേപ്പാളിലെ പൊഖാറയിൽ ഫെവ തടാകത്തില്‍ നീന്തുന്നതിനിടെ ബിഹാര്‍ സ്വദേശി മുങ്ങി...

തമിഴ്നാട്ടിൽ കുഴൽ കിണർ നിർമാണത്തിനിടെ ഇരുമ്പ് കമ്പി 11 കെവി ലൈനിൽ തട്ടി ഷോക്കേറ്റു...

0
ചെന്നൈ : തമിഴ്നാട്ടിൽ ഷോക്കേറ്റ് നാല് മരണം.കുഴൽ കിണർ നിർമാണത്തിനിടെയാണ് അപകടം...