മന്ത്രി റിയാസിന്റെ നിലപാട് സംസ്ഥാന സർക്കാരിൻ്റെ പൊള്ളത്തരത്തിന് ഉദാഹരണം ; രാജീവ് ചന്ദ്രശേഖർ

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: ദേശീയപാതയുടെ നിർമാണം തന്റെ മികവാണെന്ന് മൂന്നുദിവസം മുമ്പുവരെ അവകാശപ്പെട്ട പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഇപ്പോൾ ഉത്തരവാദിത്വം മുഴുവൻ നാഷണൽ ഹൈവേ അതോറിറ്റിക്കാണെന്ന് തിരുത്തിയത് സംസ്ഥാന സർക്കാരിന്റെ പൊള്ളത്തരത്തിന് ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തൊടുപുഴയിൽനടന്ന ബിജെപി ഇടുക്കി നോർത്ത് ജില്ലാ വികസിതകേരളം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിതനിലവാരത്തിൽ മാറ്റം പ്രതീക്ഷിച്ചാണ് കേരളത്തിലെ ജനങ്ങൾ ഇടതുപക്ഷത്തിന് അവസരം നൽകിയത്. എന്നാൽ ഈ സർക്കാരിന്റെ ഒൻപതുവർഷം നഷ്ടങ്ങളുടേത് മാത്രമായിരുന്നു. കടമെടുക്കാതെ ഒരിഞ്ച് മുന്നോട്ടുപോകാൻ സർക്കാരിനാവുന്നില്ല.

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളവും ആശാവർക്കർമാർക്ക് അർഹമായ ഓണറേറിയവും നൽകാൻ സർക്കാരിന്റെ കൈയിൽ പണമില്ല. അതിനിടെ നടത്തുന്ന വാർഷികാഘോഷ മഹാമഹം എന്തിനുവേണ്ടിയെന്നും, ആർക്കുവേണ്ടിയെന്നും സർക്കാർ വിശദീകരിക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.യുപിഎ സർക്കാരിന്റെ കാലത്ത് തീവ്രവാദി ആക്രമണങ്ങളെ പ്രതിരോധിക്കാൻ സൈന്യത്തിന്റെ കൈയിൽ ഒന്നുമില്ലായിരുന്നു. എന്നാൽ മോദി ഭരണത്തിന്റെ ഒരുദശകം പിന്നിടുമ്പോൾ രാജ്യത്തിന്റെയും സൈന്യത്തിന്റെയും പ്രതിരോധശേഷി പതിൻമടങ്ങ് വർധിച്ചു. ലോകത്തെ പ്രധാന സൈനിക ശക്തിയായും സാമ്പത്തിക ശക്തിയായും രാജ്യം പരിണമിച്ചെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്തിയും അയലയും കിട്ടിയാൽ കിട്ടിയെന്ന അവസ്ഥ ; വലയെറിയാൻ മടിച്ച് തൊഴിലാളികൾ

0
കണ്ണൂർ: ജില്ലയിലെ പ്രമുഖ മത്സ്യബന്ധനകേന്ദ്രമായ പുതിയങ്ങാടിയിൽ മീൻലഭ്യത ആശങ്കാജനകമാംവിധം കുറയുന്നു....

ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി

0
ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി....

പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലെ അതീവ സുരക്ഷാ മേഖലയിൽ ആയുധവുമായി യുവാവ് കടന്നുകയറിയത് പ്രതിശ്രുത വധുവിന്...

0
മുംബൈ: മുംബൈയിൽ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലെ അതീവ സുരക്ഷാ മേഖലയിൽ ആയുധവുമായി...

ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്ന്...

0
തിരുവനന്തപുരം: ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത്...