മുന്നറിയിപ്പില്ലാതെ മലങ്കര ഡാമിൻ്റെ ഷട്ടർ ഉയർത്തിയെന്നത് തെറ്റായ പ്രചാരണമെന്ന് മന്ത്രി റോഷി അറസ്റ്റിൻ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: മുന്നറിയിപ്പില്ലാതെ മലങ്കര ഡാമിന്റെ ഷട്ടർ ഉയർത്തിയെന്നത് തെറ്റായ പ്രചാരണമെന്ന് മന്ത്രി റോഷി അറസ്റ്റിൻ. ഇത്തരം വിഷയങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ഡാമുകളിൽ ആശങ്കകരമായ അളവിൽ ജലനിരപ്പ് നിലവിൽ ഉയർന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മിക്ക ഡാമുകളിലും സംഭരണ ശേഷിയുടെ 30 ശതമാനത്തിൽ താഴെ മാത്രമാണ് ജലനിരപ്പെന്നും മന്ത്രി വ്യക്തമാക്കി. നിലവിലെ മഴയിൽ പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതൽ ജലം ഡാമുകളിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ഒരു മഴയ്ക്കുതന്നെ നിറയുന്ന ഡാമുകളുണ്ട്. ഇതിനാൽ അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

മഴ ശക്തമാകുന്ന സാഹചര്യത്തിൽ റവന്യൂ വകുപ്പും ഇറിഗേഷൻ വകുപ്പും സംയുക്തമായി സംസ്ഥാനത്തെ എല്ലാ ഡാമുകളുടെയും നിലവിലുള്ള സ്ഥിതി വിലയിരുത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് സംബന്ധിച്ച് ഉന്നതല യോഗം അടുത്തദിവസം വിളിച്ചുചേർക്കുമെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയിൽ കനത്ത മഴയെ തുടർന്ന് മലങ്കര ഡാം മുന്നറിയിപ്പ് ഇല്ലാതെ തുറന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ആറ് ഷട്ടറുകളിൽ 5 എണ്ണം തുറന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം : കരാറുകമ്പനിയെ മാറ്റി പുതിയ ഏജൻസിയെ ചുമതലപ്പെടുത്തും

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണജോലിയിൽ കരാർ റദ്ദാക്കി പുതിയ...

തിരക്കുള്ള ലോക്കല്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് യുവതിക്ക് പരിക്ക്

0
മുംബൈ: മഹാരാഷ്ട്രയില്‍ ലോക്കല്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് യുവതിക്ക് പരിക്ക്....

പിഎസ്‍സി നിയമന തട്ടിപ്പ് ; ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അംഗങ്ങൾ

0
തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പിൽ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകില്ലെന്ന്...

എഐസിസി ആസ്ഥാനത്തെ പ്രതിഷേധം ; ബിഹാറില്‍ 29 പ്രവര്‍ത്തകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

0
പാട്‌ന : കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത 29 പ്രവര്‍ത്തകര്‍ക്ക്...