കേരള കോൺഗ്രസിൽ ഗ്രൂപ്പില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള കോൺഗ്രസിൽ ഗ്രൂപ്പില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കേരള കോൺഗ്രസിൽ ഗ്രൂപ്പ് ഉണ്ടാക്കാനില്ലെന്നും ‘റോ’ ഗ്രൂപ്പ് എന്നത് കെട്ടുകഥയാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. എന്റെ ജീവിതകാലത്ത് ഒരിക്കലും അങ്ങനെ ഒരു ഗ്രൂപ്പുണ്ടാകില്ല. ഞാൻ അടിയുറച്ച കേരള കോൺഗ്രസുകാരനാണ്. പിന്തുടരുന്നത് കെ എം മാണിയുടെ പൈതൃകമാണ്. ജോസ് കെ മാണി പാലായിൽ മത്സരിക്കണമെന്നത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാലായെ അനാഥമാക്കാൻ പറ്റില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. പാലായിൽ ആരു മത്സരിക്കും എന്ന ചോദ്യം ഉണ്ടായപ്പോൾ അനാഥമല്ല പാല എന്ന അ‍ർത്ഥത്തിൽ ആണ് അങ്ങനെ പറഞ്ഞത്.

സാധാരണക്കാരായ ആളുകൾക്കുള്ള ആഗ്രഹമാണ് താൻ പറഞ്ഞതെന്നും അതിൽ ഒരു ആശയക്കുഴപ്പവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജോസ് കെ മാണി അത് പൂർണ്ണമായി ഉൾക്കൊണ്ടിട്ടുണ്ട്. ജോസുമായി തനിക്ക് ഒരു തർക്കവും ഇല്ലെന്നും എനിക്ക് ചോരത്തിളപ്പാണ് എന്ന ജോസ് കെ മാണിയുടെ പ്രതികരണത്തിൽ ഒരു തെറ്റുമില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. കേരള കോൺഗ്രസിന് അലോട്ട് ചെയ്യുന്ന ഏത് സീറ്റിൽ മത്സരിച്ചാലും ജോസ് കെ മാണി ജയിക്കും. പാല കൈവിട്ടതിൽ തെറ്റ് തിരുത്താൻ ജനം കാത്തിരിക്കുകയാണ്. നിഷ ജോസ് കെ മാണിയുടെ പേര് ഉയർന്നു കേൾക്കുന്നതിലും തെറ്റില്ല. അവർ നല്ല രീതിയിൽ പൊതുപ്രവർത്തനം നടത്തുന്ന ആളാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...