വോളിബോളിന് മുൻതൂക്കം നൽകി ഗ്രാമഗ്രാമാന്തരങ്ങളിൽ കളിസ്ഥലങ്ങൾ വിപുലീകരിക്കുവാൻ നടപടികൾ സ്വീകരിക്കും – മന്ത്രി റോഷി അഗസ്റ്റിൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: വോളിബോൾ മേഖലയ്ക്ക് ആവശ്യമായ മുൻതൂക്കം നൽകിക്കൊണ്ട് ഗ്രാമഗ്രാമാന്തരങ്ങളിൽ കളിസ്ഥലങ്ങൾ വിപുലീകരിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അന്തർദേശീയ നിലവാരമുള്ള പരിശീലകരുടെ സേവനം വോളിബോളിനു ലഭ്യമാക്കണം. 50-ാമത് സംസ്ഥാന ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് ദേശീയ, അന്തർദേശീയ വോളിബോൾ താരങ്ങളെ ആദരിക്കുന്നതിനുവേണ്ടി കൂടിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുൻ വോളിബോൾ താരം കൂടിയായ മന്ത്രി.

സംഘാടക സമിതി വർക്കിംഗ് ചെയർമാൻ ജോഷ്വാ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ വോളിബോൾ ഫെഡറേഷൻ ഓഫ് ഇൻഡ്യ അസോസിയേറ്റ് സെക്രട്ടറി പ്രൊഫ. നാലകത്തു ബഷീർ, മുസലിയാർ എഞ്ചിനീയറിംഗ് കോളേജ് ചെയർമാൻ പി.ഐ. ഷെരീഫ് മുഹമ്മദ്, രാജ്യാന്തരതാരം ജോൺസൺ ജേക്കബ്, സംഘാടക സമിതി ജനറൽ കൺവീനർ കടമ്മനിട്ട കരുണാകരൻ, മുസലിയാർ എഞ്ചിനീയറിംഗ് കോളേജ് മാനേ ജിംഗ് ട്രസ്റ്റി പി.ഐ. ഹബീബ് മുഹമ്മദ്, അഷ്റഫ് കെ, അനിൽ ചൈത്രം, മോഹനാ തോണിക്കടവ്, പി.എസ്. സുധീർ, തിലകരാജൻ പി.ആർ., ജോർജ്ജ് ഫിലിപ്പ്, കൊച്ചീപ്പൻ കൊല്ലന്റ യ്യത്ത്, റ്റി.എൻ. സോമരാജൻ എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഫൈനൽ മത്സരങ്ങൾ ഇന്ന് (വ്യാഴാഴ്ച) നടക്കും. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ തൃശൂർ – മലപ്പുറം, വയനാട്-ആലപ്പുഴ, കോഴിക്കോട്-പാലക്കാട്, ഇടുക്കി-തിരുവനന്തപുരം അർഹത നേടി. തൃശൂർ-ഇടുക്കിയെ 25-17, 25-21, 25-18 പരാജയപ്പെടുത്തി. വയനാട്-കോഴിക്കോടിനെ 25-15, 25-21, 25-22 പരാജയപ്പെടുത്തി. വനിതാവിഭാഗത്തിൽ കോഴിക്കോട്-തൃശൂർ മത്സര ത്തിൽ 25-14, 25-13, 25-14 കോഴിക്കോട് വിജയിച്ചു. വയനാട്-കണ്ണൂർ മത്സരത്തിൽ 06-25, 11 -25, 26-28 കണ്ണൂർ വിജയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ ; ഷിഗെല്ലയിൽ തീവ്ര ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

0
തിരുവനന്തപുരം: പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ. ശുചീകരണ പ്രവർത്തനങ്ങൾ ഇനിയും...

കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി ; കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം

0
കൊല്ലം: കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം....

വാഴക്കുല വെട്ടുമ്പോള്‍ കര്‍ഷകന്‍റെ കൈക്ക് പാമ്പ് കടിച്ചു ; കടിച്ച പാമ്പുമായി നേരെ പോയത്...

0
കോഴിക്കോട്: വാഴക്കുല വെട്ടുന്നതിനിടെ വയോധികന്‍റെ കൈയ്ക്ക് പാമ്പുകടിയേറ്റു. താമരശ്ശേരി കട്ടിപ്പാറ ചമല്‍...

നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം ; പോലീസ് അന്വേഷണം തുടങ്ങി

0
തിരുവനന്തപുരം: നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വീടിന്...