തീർത്ഥാടകർക്കായി എല്ലാ സർക്കാർ സംവിധാനങ്ങളും ചെങ്ങന്നൂരിൽ സജ്ജമാണെന്ന് മന്ത്രി സജി ചെറിയാൻ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ശബരിമല തീർത്ഥാടകർക്കായി എല്ലാ സർക്കാർ സംവിധാനങ്ങളും ചെങ്ങന്നൂരിൽ സജ്ജമാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. തീർത്ഥാടന കാലയളവിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും നിലയ്ക്കലേക്കുള്ള  കെഎസ്ആർടിസി സർവ്വീസിന്‍റെ ആദ്യ ബസ്സ് ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ 35 ബസ്സുകളാണ് തീർത്ഥാടന സർവ്വീസിനായി ചെങ്ങന്നൂരിൽ എത്തിയിരിക്കുന്നത്. തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുന്നതോടെ 10 ബസ്സുകളും കൂടുതൽ ജീവനക്കാരും എത്തുമെന്ന് മന്ത്രി പറഞ്ഞു.

യോഗത്തിൽ നഗരസഭ കൗൺസിലർ സിനി ബിജു അധ്യക്ഷയായി. ആർഡിഒ ടിറ്റി ആനി ജോർജ്ജ്, അയ്യപ്പ സേവാ സംഘം അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് അഡ്വ.ഡി വിജയകുമാർ,എടിഒ അബ്ദുൾ നിഷാർ, റെയിൽവേ സ്റ്റേഷൻ മാനേജർ സജി, ബി.മോഹനകുമാർ, സുഭാഷ് ചന്ദ്രൻ, എൻ എസ് സിജു മോൻ എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...