യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

നേമം : ഭാര്യയും കാമുകനും തമ്മിലുള്ള അശ്ലീല വീഡിയോ കാണാനിടയാവുകയും ഭാര്യ കാമുകനൊപ്പം ഇറങ്ങി പോവുകയും ചെയ്തതോടെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ശ്രീകാര്യം മടത്തുനടലെയില്‍ സുരേഷ് നിലയത്തില്‍ വാടകയ്ക്ക് കഴിഞ്ഞിരുന്ന അഖില എന്ന 30 കാരിയെയാണ് വിളപ്പില്‍ശാല പോലീസ് അറസ്റ്റ് ചെയ്തത്.

മുട്ടത്തറ പുത്തന്‍തെരുവ് മണക്കാട് ഉഷാ ഭവനില്‍ ശിവന്‍കുട്ടിയുടെ മകനും അഖിലയുടെ ഭര്‍ത്താവുമായ ശിവകുമാര്‍ (34) 2019 സെപ്റ്റംബറിലാണ് ജീവനൊടുക്കിയത്. ഇതുമായി ബന്ധപ്പെട്ട് അഖിലയുടെ കാമുകന്‍ നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്ത് വീട്ടില്‍ വിഷ്ണു (30) നേരത്തെ അറസ്റ്റിലായിരുന്നു. ശിവകുമാറും അഖിലയും പ്രണയിച്ച്‌ വിവാഹിതര്‍ ആയവരാണ്. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്.

2016 – 17 കാലഘട്ടത്തില്‍ തച്ചോട്ടുകാവിലെ ഒരു ഗ്യാസ് ഏജന്‍സിയില്‍ അഖിലയ്ക്ക് ജോലി ലഭിച്ചു. ഇവിടെ വെച്ചാണ് വിഷ്ണുവുമായി അഖില പരിചയത്തിലാകുന്നത്. ഈ പരിചയം വലിയ അടുപ്പമായി മാറി. ഇതിനിടെ വിഷ്ണുവുമായി അഖില ശാരീരിക ബന്ധത്തിലേര്‍പ്പെടുകയും ഇതിന്റെ വീഡിയോ വിഷ്ണു പകര്‍ത്തുകയും ചെയ്തു. ഈ ദൃശ്യം പുറത്തായി. ശിവകുമാര്‍ അഖിലയുടെ ബന്ധം അറിയുകയും വീഡിയോ കാണാനിടയാവുകയും ചെയ്തു. അഖില പിന്നീട് വിഷ്ണുവിനൊപ്പം ശ്രീകാര്യത്തെ ഒരു വീട്ടില്‍ താമസമാക്കി. ഇതില്‍ മനംനൊന്ത് ശിവകുമാര്‍ വീടനുള്ളില്‍ ജീവനൊടുക്കുകയായിരുന്നു. ശിവകുമാറിന്‍റ് മരണം സംബന്ധിച്ച്‌ ബന്ധുക്കള്‍ വിളപ്പില്‍ശാല പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണത്തിനൊടുവിലാണ് അഖിലയുടെ അറസ്റ്റ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...