ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ബിജെപിയേയും കോണ്‍ഗ്രസിനേയും വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അയ്യപ്പ സംഗമം യുഡിഎഫിനെയും ബിജെപിയെയും ആശങ്കപ്പെടുത്തിയെന്ന് മന്ത്രി സജി ചെറിയാൻ. ചില മാധ്യമങ്ങൾ ആഗോള അയ്യപ്പ സംഗമത്തിന് ആളില്ലായിരുന്നു എന്ന തെറ്റിദ്ധാരണ പരത്തിയെന്നും സജി ചെറിയാന്‍ പറഞ്ഞു. കൂടാതെ പ്രതിപക്ഷ നേതാവിനെ സജി ചെറിയാന്‍ വെല്ലുവിളിക്കുകയും ചെയ്തു. നിങ്ങൾ എത്ര രൂപ ചിലവാക്കി, ശബരിമലയ്ക്ക് വേണ്ടി എന്ത് ചെയ്തു, ശബരിമലയ്ക്ക് കേന്ദ്രം ഒരു രൂപ തന്നോ എന്നുള്ള ചോദ്യങ്ങൾ അദ്ദേഹം ഉന്നയിച്ചു. കൂടാതെ ബിജെപി സംസ്ഥാന നേതാക്കളും കേന്ദ്രമന്ത്രിമാരും എന്ത് ചെയ്തു എന്നും സജി ചെറിയാന്‍ ചോദിച്ചു. ഒരു റോഡ് തന്നിട്ടുണ്ടോ, ഒരു ശൗചാലയം തന്നോ, ഞങ്ങൾ ചെയ്തത് അംഗീകരിക്കൂ. ബിജെപി യും കോൺഗ്രസും എന്തിനാണ് ഇത്ര വിറളി പൂണ്ടത്.

യുഡിഎഫും ബിജെപിയും ശബരിമല വച്ച് രാഷ്ട്രീയം കളിക്കാൻ ശ്രമിച്ചത് പരാജയപ്പെട്ടു. പന്തളത്ത് നടന്നത് അയ്യപ്പ സംഗമമല്ല. ബിജെപിയുടെ സംഗമമാണ്. പങ്കെടുത്തത് ഭക്തരല്ല, ബിജെപിക്കാരാണ്. യുഡിഎഫിന് അയ്യപ്പ സംഗമം നടത്താൻ ശേഷിയില്ല എന്നും സജി ചെറിയാന്‍. കേരളത്തിലെ യുഡിഎഫിലും ബിജെപിയിലും കൂട്ട ആത്മഹത്യ നടക്കാൻ പോവകയാണ്, മൂന്നാം സർക്കാർ വരുമെന്നത് ഉറപ്പാണ്. പലരും കയർ എടുക്കേണ്ടി വരും. കയർ കോൺക്ലേവിന് വന്ന സ്ഥലത്ത് വച്ചാണ് ഇത് പറയുന്നത്. മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കണ്ട് നടക്കുന്നവർ കയർ എടുക്കേണ്ടി വരും. തുടർ ഭരണം ഉറപ്പാണ്, എഴുതി വച്ചോളു എന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു

0
ചേർത്തല: ആലപ്പുഴ ചേർത്തലയിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ...

കരുവാറ്റ കൊലപാതകം : കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ...

നീലപ്പടയെ നയിക്കാൻ ഇനി മിശിഹ ഇല്ല ; അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് അർജന്റീനിയൻ ഇതിഹാസം ലിയോണൽ മെസി....

യന്ത്രത്തകരാർ : എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം കൊച്ചിയിൽ അടിയന്തരമായി തിരിച്ചിറക്കി

0
നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം യന്ത്രത്തകരാറിനെ തുടർന്ന്...