തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വര്‍ണകടത്തുകേസിലെ പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ആരോഗ്യവകുപ്പും ഇത്തരം തട്ടിപ്പിനു കൂട്ടുനില്‍ക്കുകയാണെന്നും സൂരേന്ദ്രന്‍ പറഞ്ഞു. ആരോഗ്യ മന്ത്രി കെ കെ ഷൈലജയ്ക്കും ഇതില്‍ പങ്കുണ്ടെന്നാണ് ആരോപണം. കേസില്‍ മുഖ്യമന്ത്രിയും സംശയിക്കാവുന്ന നിലയിലാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
സിഎം രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചതില്‍ ദുരൂഹത ; മുഖ്യമന്ത്രി സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഹം ചെയ്യുന്നുവെന്നും കെ സുരേന്ദ്രന്‍
RECENT NEWS
Advertisment