വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെ തള്ളാതെ മന്ത്രി വി ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെ തള്ളാതെ മന്ത്രി വി ശിവന്‍കുട്ടി. സജി ചെറിയാന്‍ അത്തരമൊരു പ്രസ്താവന നടത്താന്‍ സാധ്യത കുറവാണെന്നും തെറ്റിദ്ധരിക്കപ്പെട്ടുവന്ന വാര്‍ത്തയാകാമെന്നുമാണ് ശിവന്‍കുട്ടി പ്രതികരിച്ചത്. സജി ചെറിയാന്റെ ഭാഗം കൂടി കേള്‍ക്കട്ടെയെന്നും ശിവന്‍കുട്ടി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും മന്ത്രി പരോക്ഷമായി വിമര്‍ശിച്ചു. ഒരു ഭാഗത്ത് ജമാ അത്തെ ഇസ്ലാമിയെ കൂട്ടുപിടിക്കുന്നതും മറുവശത്ത് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിന്റെ രേഖകള്‍ അടക്കം പുറത്തുവരികയും ചെയ്യുമ്പോള്‍ വര്‍ഗീയതയ്ക്ക് എതിരാണെന്ന് സമൂഹം എങ്ങനെ വിശ്വസിക്കും എന്ന് ശിവന്‍കുട്ടി ചോദിച്ചു.

എസ്എന്‍ഡിപിക്കും എന്‍എസ്എസിനും മഹത്തായ പാരമ്പര്യം ഉണ്ട്. ഇത്തരം സംഘടനകള്‍ക്ക് കൊടുക്കേണ്ട ബഹുമാനം കൊടുക്കണം. വിമര്‍ശനങ്ങള്‍ അതിരുകടക്കുന്നത് ശരിയല്ല. വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ച് താന്‍ വര്‍ഗീയതയ്‌ക്കെതിരാണെന്ന് പറയുന്നു. ഏത് രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരായും സാമുദായിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നത് ശരിയല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....

മകന്റെ വിവാഹാലോചനയ്ക്കായി പോകുന്നതിനിടെ വാഹനാപകടം ; കാറും ബൈക്കും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

0
പാലക്കാട്: കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ നാട്ടുകലിൽ ഉണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...

പത്തനംതിട്ട കോളേജ് ജംഗ്ഷന്‍ – മണ്ണാറമല ക്ഷേത്രം റോഡ്‌ തകര്‍ന്നു

0
പത്തനംതിട്ട : പത്തനംതിട്ട കോളേജ് ജംഗ്ഷനില്‍ നിന്നും മണ്ണാറമല ക്ഷേത്രം ഭാഗത്തേക്ക് പോകുന്ന...