നേമം വീണ്ടും പിടിക്കാനിറങ്ങുന്ന ബിജെപിക്കെതിരെ മന്ത്രി വി.ശിവൻകുട്ടി തന്നെ സിപിഎം സ്ഥാനാർത്ഥിയായേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷനെയിറക്കി നേമം വീണ്ടും പിടിക്കാനിറങ്ങുന്ന ബിജെപിക്കെതിരെ മന്ത്രി വി.ശിവൻകുട്ടി തന്നെ സിപിഎം സ്ഥാനാർത്ഥിയായേക്കും. കണക്കുകൾ രാജീവ് ചന്ദ്രശേഖറിന് പ്രതീക്ഷയേറ്റുമ്പോള്‍ മണ്ഡലം കൈവിടാതിരിക്കാൻ ശിവൻകുട്ടിയല്ലാതെ മറ്റൊരു ചോയ്സില്ലെന്നാണ് സിപിഎം വിലയിരുത്തൽ. കെ.മുരളീധരൻ വന്ന് കരുത്തുകാട്ടിയ നേമത്ത് ഇത്തവണ സൂപ്പർ സ്റ്റാറുകളെ കോൺഗ്രസ് കളത്തിലിറക്കാനിടയില്ല. 2011ൽ വോട്ടെണ്ണലിനിടെ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ഉറപ്പിച്ചെങ്കിലും അവസാനലാപ്പിൽ വി ശിവൻകുട്ടി മുന്നിലെത്തുകയും ഒ രാജഗോപാൽ പരാജയപ്പെടുകയുമായിരുന്നു. പിന്നീട് 2016 വീണ്ടും ശിവൻകുട്ടിയും ഒ രാജഗോപാലും തമ്മിൽ നേമത്ത് മത്സരിച്ചു. 2016ൽ നേമത്ത് ചരിത്രം തിരുത്തി ഒ രാജഗോപാൽ വിജയിച്ചു.

യുഡിഎഫ് അന്ന് ആറായിലത്തിലധികം വോട്ടുകളാണ് കുറഞ്ഞത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും നേമം ബിജെപിക്ക് ലീഡ് നൽകി. 2021ൽ നേമം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ശിവൻകുട്ടിയെ തന്നെ സിപിഎം വീണ്ടുമിറക്കി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരനും വന്നു. ഇതോടെ നേമം സിറ്റിങ് സീറ്റ് നിലനിര്‍ത്താനിറങ്ങിയ കുമ്മനം രാജശേഖരന് അടിപതറി. അങ്ങനെ ശിവൻകുട്ടി നേമത്തെ ബിജെപിയുടെ അക്കൗണ്ട് പൂട്ടി. അതിനാൽ തന്നെ 2026ലും ശിവൻകുട്ടിയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...