മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ കാമുകനെ കുത്തിക്കൊന്ന യുവതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

നോയിഡ: നോയിഡയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ കാമുകനെ കുത്തിക്കൊന്ന യുവതി അറസ്റ്റിൽ. ദക്ഷിണ കൊറിയൻ സ്വദേശിയായ ഡക്ക് ഹീ യു എന്ന യുവാവിനെ ലിവ്-ഇൻ പങ്കാളിയായ മണിപ്പൂർ സ്വദേശി ലുഞ്ചീന പമായി ആണ് കൊലപ്പെടുത്തിയത്. ഗ്രേറ്റർ നോയിഡയിലെ ഒരു ആഡംബര ഫ്ലാറ്റിൽ വെച്ചാണ് സംഭവം. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മൊബൈൽ കമ്പനിയിൽ മാനേജരായി ജോലി ചെയ്തിരുന്ന ഡക്ക് ഹീ യുവും ലുഞ്ചീനയും ഏറെ നാളായി ഒരുമിച്ചായിരുന്നു താമസം. എന്നൽ ഡക്ക് ഹീ യു മദ്യപിച്ച് ഉപദ്രവിക്കുമെന്നും കൊല്ലണമെന്ന ഉദ്ദേശത്തോടെയല്ല കുത്തിയതെന്നുമാണ് ലുഞ്ചീന പോലീസിന് നൽകിയ മൊഴി.

മദ്യപിച്ച ശേഷം ഡക്ക് ഹീ തന്നെ പതിവായി ഉപദ്രവിച്ചിരുന്നുവെന്നും സംഭവ ദിവസവും തന്നെ ഉപദ്രവിച്ചുവെന്നും, അതിൽ പ്രകോപിതായാണ് താൻ കാമുകനെ കുത്തിയതെന്നുമാണ് ലുഞ്ചീന പമായി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. കൊലപാതകം നടന്ന ദിവസം മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായതായി പോലീസ് പറഞ്ഞു. ഡക്ക് ഹീ ലുഞ്ചീനയെ ഉപദ്രവിച്ചു. ഇതോടെ പ്രകോപിതായ താൻ കത്തിയെടുത്ത് കാമുകന്‍റെ നെഞ്ചിൽ കുത്തിയെന്നാണ് യുവതി പറയുന്നത്. തുടർന്ന് പമായി തന്നെയാണ് കാമുകനെ ജിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ ആശുപത്രിയിലെത്തുമ്പോൾ തന്നെ യുവാവ് മരിച്ചിരുന്നുവെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ആശുപത്രി അധികൃതർ ആണ് വിവരം പോലീസിനെ അറിയികുന്നത്. വിവരമറിഞ്ഞ് നോളജ് പാർക്ക് പോലീസ് സംഘം ആശുപത്രിയലെത്തുമ്പോഴും ലുഞ്ചീന അവിടെയുണ്ടായിരുന്നു. ഇവിടെ വെച്ചാണ് പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....