പിപി ദിവ്യക്കെതിരെയുള്ള നടപടിയിൽ നവീന്‍ ബാബുവിന്റെ കുടുംബം സംതൃപ്തരെന്ന് മന്ത്രി വി ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പിപി ദിവ്യക്കെതിരെ നടപടിയെടുത്തതില്‍ ആത്മഹത്യ ചെയ്ത എ.ഡി.എം നവീന്‍ ബാബുവിന്റെ കുടുംബം സംതൃപ്തരെന്ന് മന്ത്രി വി ശിവന്‍കുട്ടി. നവീന്‍ ബാബുവിന്റെ ആത്മഹത്യ കേസില്‍ കണ്ണൂർ ജില്ല മുൻപഞ്ചായത്ത് പ്രസിഡന്റ് ദിവ്യയ്‌ക്കെതിരെ നടപടിയെടുത്ത സാഹചര്യത്തിലാണ് ശിവന്‍കുട്ടിയുടെ പരാമര്‍ശം. ഇടതുപക്ഷവും സര്‍ക്കാരും നവീന്‍ ബാബുവിന്റെ കുടുംബത്തിന് ഒപ്പമാണ്. സര്‍ക്കാരിന്റെ അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ ഉടന്‍ തുടര്‍നടപടി ഉണ്ടാകുമെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. നവീന്‍ ബാബുവിനെതിരേ ഗൂഢാലോചന നടന്നെന്ന് കുടുംബം ആരോപിച്ചിരുന്നു. പി.പി ദിവ്യയ്ക്കും കളക്ടര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും കുടുംബം ആരോപിച്ചു. ദിവ്യ യാത്രയയപ്പ് ചടങ്ങിലെത്തുന്നത് ഈ ഗൂഢാലോചനയുടെ ഭാഗമായാണെന്നാണ് ആരോപണം. അതേസമയം കളക്ടര്‍ ക്ഷണിച്ചിട്ടാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തതെന്നാണ് ദിവ്യ പറയുന്നത്. ഈ വാദം കളക്ടര്‍ നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സിപിഎം നീക്കിയിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ കേസുകൂടിയുള്ളതിനാല്‍ ദിവ്യയെ സംരക്ഷിക്കേണ്ടതില്ലെന്ന നിലപാടാണ് തുടക്കംമുതൽ പാര്‍ട്ടി സ്വീകരിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാഹുല്‍ഗാന്ധിക്ക് മുന്നില്‍ വാരിപ്പുണരാന്‍ നിന്നുകൊടുക്കുന്ന ആളല്ല പിണറായി : കെ എന്‍ ബാലഗോപാല്‍

0
കൊച്ചി: കോണ്‍ഗ്രസിനെ വിശ്വസിച്ച് ഇന്‍ഡ്യ മുന്നണിയില്‍ നില്‍ക്കാനാകുമോയെന്ന ചോദ്യം ഉന്നയിച്ച് സിപിഐഎം....

‘മിന്നൽ മാജിക്’ ബ്രാൻഡി പുറത്തിറക്കുന്നത് വിശദമായ പഠന ശേഷം മതിയെന്ന് യുഡിഎഫ് സർക്കാർ

0
പാലക്കാട് : കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ അവസാന നാളുകളിൽ വലിയ കോലാഹലങ്ങളോടെ...

സലിം കുമാർ അവസാനമായി അഭിനയിച്ച ‘ഡ്രൈവർ’ പുറത്തിറങ്ങി ; ഹ്രസ്വചിത്രത്തിൽ റോഡ് സുരക്ഷാ സന്ദേശവുമായി...

0
കളമശേരി : പൊതുജനങ്ങളിൽ റോഡ് സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മോട്ടർ വാഹന...

ശബരിമല സ്വർണകൊള്ളയിൽ പാർട്ടി നടപടി നേരിടുന്ന ആൾ ; പത്മകുമാറിന്റെ തള്ളി ഗോവിന്ദൻ

0
പത്തനംതിട്ട: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന്...