സംസ്ഥാനത്ത് ഗേള്‍സ് ബോയ്‌സ് സ്‌കൂളുകള്‍ കുറയ്‌ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഗേള്‍സ് ബോയ്‌സ് സ്‌കൂളുകള്‍ കുറയ്‌ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. കുട്ടികള്‍ ഒന്നിച്ചിരുന്ന് പഠിക്കുന്നതിനെ പ്രോത്സാഹിപ്പിക്കും. പിടിഎ തീരുമാനിച്ചാല്‍ മിക്‌സഡ് സ്‌കൂളിന് അംഗീകാരം നല്‍കും. ഗേള്‍സ്, ബോയ്‌സ് സ്‌കൂള്‍ മാറ്റണമെങ്കില്‍ അതാത് പിടിഎ തീരുമാനിച്ചാല്‍ മതി. ലിംഗസമത്വ യൂണിഫോം തീരുമാനിക്കേണ്ടതും പിടിഎ ആണ്. ഇത് വിദ്യാഭ്യാസവകുപ്പിനെ കേന്ദ്രീകരിച്ചുള്ള തീരുമാനമല്ലെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

അതാത് സ്‌കൂളിലെ പിടിഎ, അധ്യാപകര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവരെല്ലാം ഏകകണ്ഠമായി എടുക്കുന്ന തീരുമാനത്തിന് വിദ്യാഭ്യാസ വകുപ്പ് അംഗീകാരം കൊടുക്കുക മാത്രമാണ് ചെയ്യുന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നതില്‍ വിദ്യാഭ്യാസ വകുപ്പിന് യാതൊരു എതിര്‍പ്പുമില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. വിഷയത്തില്‍ നേരിട്ട് ഇടപെടുന്നില്ല. അതാത് പിടിഎകള്‍ തീരുമാനിക്കുകയാണെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് ഇതിനോട് അനുകൂല തീരുമാനം എടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. കൂടുതല്‍ പരാതികള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് താഴേത്തട്ടില്‍ നിന്നും അധ്യാപക – രക്ഷാകര്‍തൃ സമിതികള്‍ ഒരുമിച്ച്‌ തീരുമാനം എടുക്കണമെന്ന ആവശ്യം സര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...