സംസ്ഥാനത്തെ പച്ചക്കറി വില നിയന്ത്രിക്കാന്‍ കൃഷി വകുപ്പ് 10 ടണ്‍ തക്കാളിയെത്തിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ പച്ചക്കറി വില നിയന്ത്രിക്കാന്‍ കൃഷി വകുപ്പ് 10 ടണ്‍ തക്കാളിയെത്തിച്ചു. ആന്ധ്രാപ്രദേശില്‍ നിന്നാണ് ഇവ തിരുവനന്തപുരത്ത് എത്തിച്ചത്. ഹോര്‍ട്ടികോര്‍പ്പ് വഴി എറണാകുളം ജില്ലവരെ വില്‍പ്പനയ്ക്ക് എത്തിക്കും. കിലോഗ്രാമിന് 48 രൂപയിക്കായിരിക്കും ചില്ലറ വില്‍പ്പന. വരും ദിവസങ്ങളില്‍ തെങ്കാശിയിലെ കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറി ശേഖരിക്കുമെന്ന് ഹോര്‍ട്ടികോര്‍പ് അറിയിച്ചു. ഈ മാസം 29 മുതല്‍ അവ കേരളത്തിലെത്തും. മദ്യകേരളത്തില്‍ ആണ് വിതരണം നടത്തുക.

തമിഴ്‌നാട് സര്‍ക്കാരുമായി കരാറിലായിരിക്കുന്ന കര്‍ഷകരില്‍ നിന്നാണ് പച്ചക്കറി ശേഖരിക്കുക. അവയുടെ വില സര്‍ക്കാര്‍ അപ്പോള്‍ തന്നെ കര്‍ഷകര്‍ക്ക് നല്‍കും. 48 മണിക്കൂറിനുള്ളില്‍ തമിഴ്‌നാട് സര്‍ക്കാരിന് ഹോര്‍ട്ടികോര്‍പ് കൈമാറുമെന്നും അധികൃതര്‍ വ്യക്തമാക്കി. തെക്കന്‍ മേഖലയില്‍ വിതരണത്തിനുള്ള പച്ചക്കറി തിരുനെല്‍വേലിയില്‍ നിന്നും വടക്കന്‍ മേഖലയില്‍ വിതരണത്തിനുള്ളവ കര്‍ണാടകയില്‍ നിന്നുമാണ് എത്തിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...