മന്ത്രി വി.ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പെട്ടു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : മന്ത്രി വി.ശിവന്‍കുട്ടിയുടെ പെഴ്സണല്‍ സ്റ്റാഫും സംഘവും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ 6 പേര്‍ക്ക് പരിക്കേറ്റു. അടൂര്‍ – ചവറ റോഡില്‍ മണക്കാല ഭാഗത്ത് വെച്ച് രാവിലെ 11.30 ഓടെ ആയിരുന്നു അപകടം നടന്നത്. എതിരെ വന്ന വാഹനവുമായി ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. അടൂര്‍ പെരിങ്ങനാട് സ്കൂളില്‍ ഉത്ഘാടന പരിപാടിക്കായി എത്തിയതായിരുന്നു മന്ത്രി.

മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രാജീവ് (47), അസിസ്റ്റന്‍റ് അഖിലേഷ് (30), ഡ്രൈവര്‍ അനുരാജ് (34) എന്നിവര്‍ക്കും എതിരെ വന്ന കാറില്‍ ഉണ്ടായിരുന്ന ബിബിന്‍ (34), റുബിന്‍ (40), ജിജി സണ്ണി (44) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.  പരിക്കേറ്റവര്‍ അടൂര്‍ ഗവണ്മെന്‍റ് ആശുപത്രിയില്‍ ചികിത്സ തേടി. ഉത്ഘാടനത്തിന് ശേഷം പരിക്കേറ്റവരെ മന്ത്രി സന്ദര്‍ശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...