മന്ത്രി വീണാ ജോർജ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ ; കെ.പി ഉദയഭാനു വീണ്ടും ജില്ലാ സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആരോഗ്യമന്ത്രി വീണാ ജോർജ് സിപിഎം ജില്ലാ കമ്മിറ്റിയിൽ. എഐസിസി അംഗവും ഡിസിസി പ്രസിഡന്റുമായിരുന്ന പീലിപ്പോസ് തോമസിനെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. കെ.പി ഉദയഭാനു വീണ്ടും പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി. മൂന്നാം തവണായാണ് സെക്രട്ടറിയാകുന്നത്. സതീഷ്കുമാർ, എസ്.മനോജ്, ലസിത നായർ എന്നിവരെയും പുതിയതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.കെ.ജി നായർ, ജി.അജയകുമാർ, അമൃതം ഗോകുലൻ, പ്രകാശ് ബാബു എന്നിവരെ ഒഴിവാക്കി. ജില്ലാ സമ്മേളനം ഇന്നു സമാപിക്കും.

സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ പുതിയതായി ഒരു വനിതാ പ്രതിനിധിയെ കൂടി ഉൾപ്പെടുത്തി അംഗങ്ങളുടെ എണ്ണം 10 ആക്കി. നിർമലാ ദേവിയാണ് പുതിയ വനിതാ അംഗം. റാന്നി ഏരിയ സെക്രട്ടറി പി.ആർ പ്രസാദിനെ പുതിയതായി സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി. കെ.പി ഉദയഭാനു, പി.ജെ അജയകുമാർ, എ.പത്മകുമാർ, ടി.ഡി ബൈജു, പി.ബി ഹർഷകുമാർ, ആർ.സനൽകുമാർ, രാജു ഏബ്രഹാം, ഓമല്ലൂർ ശങ്കരൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി.ബി സതീഷ് കുമാറിനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ഇതുൾപ്പടെ 5 പേർ പുതുമുഖങ്ങളാണ്. മന്ത്രി വീണാ ജോർജ് അടക്കം 17 പേരെ സംസ്ഥാന സമ്മേളന പ്രതിനിധികളായും തെരഞ്ഞെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...