വിവാദ പരാമര്‍ശത്തിന് പിന്നാലെ നടന്‍ ഇന്ദ്രന്‍സിന് സ്വന്തം നാട്ടില്‍ വേദിയൊരുക്കി മന്ത്രി വി എന്‍ വാസവന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : വിവാദ പരാമര്‍ശത്തിന് പിന്നാലെ നടന്‍ ഇന്ദ്രന്‍സിന് സ്വന്തം നാട്ടില്‍ വേദിയൊരുക്കി മന്ത്രി വി എന്‍ വാസവന്‍. ഇന്ദ്രന്‍സിനെയും അമിതാഭ് ബച്ചനേയും പരാമര്‍ശിച്ച് നിയമസഭയില്‍ മന്ത്രി നടത്തിയ പരാമര്‍ശം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഇന്ദ്രന്‍സ് മന്ത്രിയോട് തനിക്ക് ഒരു പിണക്കവുമില്ലെന്ന് പറഞ്ഞു. മന്ത്രി വി എന്‍ വാസവന്‍റെ നാടായ കോട്ടയം പാമ്പാടിയിലേക്ക് ഇന്ദ്രന്‍സെത്തുന്നതിന് അരമണിക്കൂര്‍ മുന്‍പ് മന്ത്രി പരിപാടി നടക്കുന്ന സ്‌കൂളിലെത്തി. ഇന്ദ്രന്‍സെത്തിയതോടെ ഇരുവരും കൈപിടിച്ച് വേദിയിലേക്ക് കയറി.

ഇന്ദ്രന്‍സ് കലാ കേരളത്തിന് അഭിമാനമാണെന്നും ഈ അടുത്ത കാലത്ത് അദ്ദേഹം കൈകാര്യം ചെയ്ത പല റോളുകളും എക്കാലവും ഓര്‍മയില്‍ സൂക്ഷിക്കാനാകുന്നതാണെന്നും ഇന്ദ്രന്‍സ് ഇനിയും ഉന്നതങ്ങളിലേക്ക് വളരാന്‍ താന്‍ ആശംസിക്കുന്നുവെന്നും പ്രസംഗത്തിനിടെ മന്ത്രി പറഞ്ഞു. മന്ത്രി തന്നെയാണ് ഉദ്ഘാടന വേളയില്‍ പ്രാര്‍ത്ഥനയോടെ കൈകൂപ്പി നിന്ന ഇന്ദ്രന്‍സിന് വിളക്ക് കൈമാറിയത്. തന്‍റെ നാട്ടിലെ സ്‌കൂളിലേക്ക് ക്ഷണിച്ച മന്ത്രിയോട് നന്ദിയുണ്ടെന്നും മന്ത്രിയോട് തനിക്ക് യാതൊരുവിധ പരിഭവവുമില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. തങ്ങള്‍ കുറച്ച് മുന്‍പേ ജനിച്ചവരായത് കൊണ്ട് പുതുതലമുറ സൂക്ഷിക്കുന്നത് പോലെ വാക്കുകള്‍ ചിലപ്പോള്‍ സൂക്ഷിച്ച് ഉപയോഗിക്കാന്‍ കഴിഞ്ഞെന്ന് വരില്ലെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. സ്‌കൂള്‍ നല്‍കിയ സ്‌നേഹോപഹാരം മന്ത്രി തന്നെയാണ് ഇന്ദ്രന്‍സിന് കൈമാറിയത്.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...

ഇന്ത്യയിലെ നിത്യജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നെഴുതി വിദേശി; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്

0
ന്യൂഡൽഹി: വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ദൈനംദിന ജീവിതം കൂടുതൽ അധ്വാനവും സമയവും...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...

നെഗറ്റീവ് എനർജി മാറ്റാനെന്ന പേരിൽ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു; വ്യാജ മോട്ടിവേഷണൽ സ്പീക്കർ പിടിയിൽ

0
പൂണെ: മോട്ടിവേഷണൽ സ്പീക്കറെന്ന വ്യാജേന യുവതിയുമായി പരിചയം സ്ഥാപിച്ച് ന​ഗ്നചിത്രങ്ങൾ കൈക്കലാക്കിയ...