ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്രം ഇടപെടുന്നു ; ഗുരുതര ആരോപണവുമായി സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള വാക്‌പോര് തുടരുകയാണ്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സുപ്രീംകോടതി. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളാണ് കൊളീജിയം വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. ജഡ്ജി നിയമനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടലെന്നും ജഡ്ജിമാരുടെ പട്ടികയില്‍ കൊളീജിയം നല്‍കാത്ത പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നുമാണ് ഗുരുതര ആരോപണം.

കേന്ദ്രസര്‍ക്കാരിന്‍റെ ജുഡീഷ്യറിയിലേക്കുള്ള കടന്നുകയറ്റം ആശങ്കയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും കോടതിയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ജഡ്ജിമാരുടെ നിയമനത്തിന് നിലവിലെ കൊളീജിയത്തിന് പകരം പുതിയ സംവിധാനം വേണമെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജിജുവിന്‍റെ പ്രസ്ഥാവന വിവാദമായിരുന്നു.

ഒരിക്കല്‍ സുപ്രീം കോടതി ഭരണാഘടന വിരുദ്ധമെന്ന് കണ്ട് റദ്ദാക്കിയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ വീണ്ടും കൊണ്ടുവരണമെന്നാണ് നിയമമന്ത്രി റിജ്ജിജു ആവശ്യപ്പെട്ടത്. മറ്റു പല മേഖലകളില്‍ എന്നപോലെ ജുഡീഷ്യറിയില്‍ കൂടി കേന്ദ്രം കാവിവത്കരണത്തിന് ശ്രമിക്കുകയാണെന്ന ആരോപണങ്ങള്‍ ഇതോടെ സജീവമാകുകയും ചെയ്തു. അതിനിടയിലാണ് ഇത്തരത്തില്‍ ഗുരുതര ആരോപണവുമായി സുപ്രീംകോടതി രംഗത്തെത്തിയത്.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...