സഹകരണ മേഖലയെ അട്ടിമറിക്കാൻ കഴിയില്ല : മന്ത്രി വി.എൻ വാസവൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സഹകരണ മേഖലയെ അട്ടിമറിക്കാൻ ആര് ശ്രമിച്ചാലും ആ ശ്രമം വിഫലമാകുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ. കോടനാട് സർവ്വീസ് സഹകരണ ബാങ്കിന്റെ ആലാട്ടുചിറ ബ്രാഞ്ചിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനജീവിതത്തിന്റെ സമസ്ത മേഖലയെയും സ്വാധീനിക്കുന്ന സഹകരണ പ്രസ്ഥാനം ഒരിക്കലും തകരില്ല. കാരണം സാമ്പത്തിക രംഗത്ത് മാത്രമായി ഒതുങ്ങി നിൽക്കുന്ന സ്ഥാപനങ്ങളല്ല സഹകരണ ബാങ്കുകൾ. കാർഷിക, വ്യാവസായിക, തൊഴിൽ, ആരോഗ്യ, വിദ്യാഭ്യാസ, രാഷ്ട്രീയ, ഭവന നിർമ്മാണ മേഖലകളിലും സജീവമായി പ്രവർത്തിക്കുന്ന മഹത്തായ പ്രസ്ഥാനമാണിത്.

ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉയർത്തിക്കാട്ടി സഹകരണ മേഖലയെ ആകെ അപമാനിക്കാൻ ശ്രമിക്കുന്നത് ശരിയല്ല. അത്തരം സംഭവങ്ങൾ മുൻനിർത്തി സർക്കാർ സക്രിയമായ ഇടപെലാണ് നടത്തുന്നത്. ഏതെങ്കിലും ഒരു സഹകരണ പ്രസ്ഥാനം പ്രവർത്തനത്തിൽ പിന്നോട്ട് പോയാൽ അവിടെ കൃത്യമായി ഇടപെട്ട് മികവിന്റെ പാതയിലേക്ക് ആ സ്ഥാപനത്തെ കൈപിടിച്ചുയർത്തും. സഹകരണ മേഖലയുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾ ഉറപ്പ് വരുത്താൻ സമഗ്രമായ നിയമഭേദഗതി കൊണ്ടുവരാൻ പോവുകയാണ് സർക്കാർ. സഹകരണ സംരക്ഷണനിധി ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്. നിക്ഷേപ ഗ്യാരന്റി രണ്ട് ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷമായി ഉയർത്തി. നിക്ഷേപകർക്ക് ഇൻഷുറൻസ് സേവനവും നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലയന പ്രക്രിയയുടെ ഭാഗമായി പല ദേശസാൽകൃത ബാങ്കുകളും ഇപ്പോൾ ഗ്രാമീണ മേഖലയിൽ നിന്ന് അപ്രത്യക്ഷമാകുകയാണ്. ആ വിടവ് നികത്തി സാധാരണകാർക്ക് ഏത് ആവശ്യത്തിനും സമീപിക്കാവുന്ന തരത്തിലാണ് സഹകരണ ബാങ്കുകൾ പ്രവർത്തിക്കുന്നത്. പ്രളയവും കോവിഡും പോലുള്ള പ്രതിസന്ധികളിൽ ജനങ്ങൾക്കൊപ്പം നിന്ന് സഹകരണ മേഖല പ്രവർത്തിച്ചു. കെയർ ഹോം പദ്ധതി വഴി 2100 വീടുകളാണ് സഹകരണ മേഖല സൗജന്യമായി നിർമ്മിച്ചു നൽകിയത്. നിലവിൽ എല്ലാ ജില്ലകളിലും ഫ്ലാറ്റുകളുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

കോടനാട് സർവ്വീസ്‌ സഹകരണ ബാങ്കിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും ഇനിയും മികച്ച പ്രവർത്തനങ്ങൾ തുടരണമെന്നും മന്ത്രി ചടങ്ങിൽ പറഞ്ഞു. ആലാട്ടുചിറ ജംഗ്ഷന് സമീപം സ്വന്തം കെട്ടിടത്തിലാണ് കോടനാട് സവ്വീസ് സഹകരണ ബാങ്കിന്റെ പുതിയ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ആലാട്ടുചിറ സെന്റ് മേരീസ് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കോടനാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വിപിൻ കോട്ടക്കുടി അധ്യക്ഷത വഹിച്ചു.

കേരള ബാങ്ക് ഭരണ സമിതിയംഗം പുഷ്പദാസ്, മുൻ എം.എൽ.എ സാജു പോൾ, ട്രാവൻകൂർ സിമെന്റ്സ് ചെയർമാൻ ബാബു ജോസഫ്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു, ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ, കൂവപ്പടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ, മുൻ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് വി.പി ശശീന്ദ്രൻ, മുൻ ടെൽക് ചെയർമാൻ എൻ.സി മോഹനൻ, ഫാമിങ് കോർപ്പറേഷൻ മുൻ ചെയർമാൻ കെ.കെ അഷറഫ്, സംസ്ഥാന യുവജന കമ്മീഷൻ അംഗം ഡോ. പ്രിൻസി കുര്യാക്കോസ്, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ. എം രാമചന്ദ്രൻ, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ സജീവ് കർത്ത, സഹകരണ വകുപ്പ് ജോയിന്റ് ഡയറക്‌ടർ എ. ഹഫീസ് മുഹമ്മദ്, മറ്റ് ജനപ്രതിനിധികൾ , ബാങ്ക് ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്ങാടിക്കലില്‍ സപ്ലെക്കോയുടെ ലോഡുമായി പോയ ലോറി മറിഞ്ഞു : ആര്‍ക്കും പരിക്കില്ല

0
കൊടുമണ്‍ : സപ്ലെകോയുടെ ലോഡുമായി പോയ വാഹനം അങ്ങാടിക്കലില്‍ അപകടത്തില്‍ പെട്ടു....

ഈജിപ്തിലെ ഏറ്റവും വലിയ സ്വർണഖനിയിൽ പാറയിടിഞ്ഞ് വീണ് അപകടം

0
കെയ്റോ: ഈജിപ്തിലെ ഏറ്റവും വലിയ സ്വർണഖനിയായ സുഖാരിയിൽ ഉണ്ടായ പാറയിടിച്ചിലിൽ...

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ആദ്യ മാസം തൊഴിലവസരങ്ങളിൽ വൻ കുറവ്

0
ന്യൂഡൽഹി : മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ...

മലപ്പുറത്ത് അച്ഛനെ മകൻ തവികൊണ്ട് തലയ്ക്കടിച്ചുകൊന്നു

0
മലപ്പുറം: കുടുംബത്തിനുള്ളിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ മകൻ ചോറുവിളമ്പുന്ന തവികൊണ്ട് അച്ഛനെ തലയ്ക്കടിച്ചുകൊന്നു....