വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം ; സിനിമാസെറ്റ് പൊളിച്ചതിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കാലടിയിലെ സിനിമാ സെറ്റ് പൊളിച്ച സംഭവം നാട്ടില്‍ നടക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം. അത് അവര്‍ ഓര്‍ക്കണം. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച സെറ്റ് പൊളിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അടുത്ത കാലത്തായി സിനിമാ രംഗത്ത് വര്‍ഗീയ വിദ്വേഷം അഴിച്ചുവിടുന്ന സംഭവങ്ങളുണ്ടാകുന്നു. ഒരു വിഭാഗം ആളുകളാണ് ഇത്തരം പ്രവര്‍ത്തികളിലേര്‍പ്പെടുന്നത്. അത് ജനങ്ങളോട് രാജ്യമോ അംഗീകരിച്ചിട്ടില്ല. അതിനെതിരെയുള്ള പൊതുവികാരമാണ് എപ്പോഴും ഉയര്‍ന്നുവന്നിട്ടുള്ളത്. ലക്ഷങ്ങള്‍ മുടക്കിയ സെറ്റാണ് ബജ്രംഗ് ദള്‍ പൊളിച്ചത്. സിനിമാ സെറ്റ് മതവികാരം വ്യണപ്പെടുത്തുന്നുവെന്നാണ് അവര്‍ പറയുന്നത്. ഏത് മതവികാരമാണ് വ്യണപ്പെടുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

കാലടി മണപ്പുറത്ത് സ്ഥാപിച്ചിരുന്ന ക്രിസ്ത്യൻ ദേവാലയത്തിൻ്റെ സിനിമാ സെറ്റ് ബജ്രംഗ് ദള്‍ പ്രവർത്തകരാണ് പൊളിച്ചുമാറ്റിയത്. ടൊവിനോ തോമസ് നായകനായ മിന്നൽ മുരളി എന്ന സിനിമക്കായി നിർമ്മിച്ച സെറ്റാണ് പൊളിച്ചത്. കൊലപാതക കേസിലെ പ്രതി കൂടിയായ കാര രതീഷ് എന്നയാളുടെ നേതൃത്വത്തിലായിരുന്നു പൊളിക്കൽ. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമക്കായി മാർച്ചിലാണ് പള്ളിയുടെ സെറ്റിട്ടത്. ലോക്ഡൗൺ മൂലം ചിത്രീകരണം നടത്താൻ കഴിഞ്ഞിരുന്നില്ല.

‘മിന്നല്‍ മുരളി’യുടെ സെറ്റ് കാലടി മണപ്പുറത്ത് പൊളിച്ചുനീക്കിയെന്ന് അവകാശപ്പെട്ട് രാഷ്ട്രീയ ബജ്‌റംഗദള്‍ രംഗത്തെത്തുകയായിരുന്നു. എഎച്ച്‌പി ജനറല്‍ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരി പാലോടാണ് ഇക്കാര്യം ഫേസ്‌ബുക്കില്‍ അവകാശപ്പെട്ടത്. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്‌ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...