” മിന്നൽ മുരളി ” സിനിമയുടെ സെറ്റ് തകർത്തവരെ അറസ്റ്റ് ചെയ്യണം : സിനിമ പ്രേക്ഷക കൂട്ടായ്മ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ടോവിനോ  നായകനായ ” മിന്നൽ മുരളി ” എന്ന സിനിമയുടെ രണ്ടാം ഷെഡ്യൂളിലെ ക്ലൈമാക്സ് ഷൂട്ടിനു വേണ്ടി നിർമ്മിച്ച സെറ്റ് തകർത്തവരെ അറസ്റ്റ് ചെയ്യണമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന ജനറൽ കൺവീനർ സലിം പി. ചാക്കോ ആവശ്യപ്പെട്ടു.

ആക്ഷൻ കോറിയോഗ്രാഫർ വ്ലാഡ് റിംബർഗിന്റെ‌ നിർദ്ദേശപ്രകാരം ആർട്ട് ഡയറക്ടർ മനു ജഗദും ടീമും ഉത്തരവാദിത്തപ്പെട്ടവരുടെ അനുമതിയോടെയാണ് സെറ്റ് നിർമ്മിച്ചത്. ഈ സെറ്റിൽ ഷൂട്ടിംഗ് ആരംഭിക്കുന്നതിനു തൊട്ട് മുൻപാണ് ലോക്ക് ഡൗൺ പ്രഖ്യാപിക്കു‌ന്നതും മിന്നൽ മുരളിയുടെ ഷൂട്ടിംഗ് നിർത്തി വെയ്ക്കുന്നതും. വീണ്ടും ഷൂട്ടിംഗ് എന്നു തുടങ്ങുന്നുവോ അന്ന് ഷൂട്ട് ചെയ്യുന്നതിന് വേണ്ടി നിലനിർത്തിയിരുന്ന സെറ്റാണ് ഒരു കൂട്ടം ആളുകൾ തകർത്തത്.  ഇത്തരം സംഭവങ്ങൾ കേരളത്തിൽ ആവർത്തിക്കാതിരിക്കാൻ  കര്‍ശന നടപടികള്‍  സ്വീകരണമെന്ന് സലിം പി. ചാക്കോ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

0
ഇടുക്കി : ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു....

തണ്ണിത്തോട്ടില്‍ കോഴിമാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കുന്നതായി പരാതി

0
തണ്ണിത്തോട് : തണ്ണിത്തോട്ടില്‍ കോഴിമാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കിവിടുന്നത് പതിവായിട്ടും നടപടി സ്വീകരിക്കാതെ...

ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ ; റോഡിന്റെ ഒരു വലിയ ഭാഗം തകർന്ന് ഒലിച്ചുപോയി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ. ചമോലി ജില്ലയിലെ ജോഷിമഠ്–മാർവാരി പാലത്തിന്...

കൂത്താട്ടുകുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 35 യാത്രക്കാർക്ക് പരിക്ക് ; 4 പേരുടെ നില...

0
കൊച്ചി: എറണാകുളം കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. വിവാഹസംഘവുമായി...