തിരുവനനന്തപുരം മെഡിക്കല്‍ കോളേജിലും എസ്.എ.ടി ആശുപത്രിയിലുമുള്ള കൊവിഡ് രോഗികളുടെ പേരുവിവരങ്ങള്‍ ചോര്‍ന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവരുടെ പേരുവിവരങ്ങള്‍ ചോര്‍ന്നു. കേരളത്തിന് പുറത്ത് നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനനന്തപുരം മെഡിക്കല്‍ കോളേജിലും എസ്.എ.ടി ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്നവരുടെ  വിവരങ്ങളാണ് ചോര്‍ന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ഇവരുടെ വിവരങ്ങള്‍ പുറത്തായതോടെ രോഗികളും ബന്ധുക്കളും ആശങ്കയിലാണ്.

കൊവിഡ് രോഗികളുടെ പേരും വ്യക്തിഗത വിവരങ്ങളും പരമരഹസ്യമായി സൂക്ഷിക്കണമെന്നാണ് കൊവിഡ് പ്രതിരോധത്തിന്റെ പ്രോട്ടോക്കോള്‍. അതിന് വിരുദ്ധമായി രോഗികളുടെ പേര്, വയസ് , വിലാസം തുടങ്ങിയ വിവരങ്ങളാണ് ചോര്‍ന്നത്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നിന്നും റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളില്‍ നിന്നും നാട്ടിലെത്തി കൊവിഡ് ലക്ഷണങ്ങളെ തുട‌ര്‍ന്ന് ചികിത്സയില്‍ കഴിയുന്നവരുടെ വിവരങ്ങളാണ് ചോ‌ര്‍ന്നത്. സമൂഹ മാധ്യമങ്ങളില്‍ രോഗികളുടെ പേരും വിവരങ്ങളും പ്രചരിക്കാന്‍ തുടങ്ങിയ സംഭവം ആരോഗ്യ വകുപ്പ് അധികൃതരുടെയും പോലീസിന്റെയും ശ്രദ്ധയില്‍പ്പെട്ടതോടെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറുടെ നിര്‍ദേശാനുസരണം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...

സൗദിയിൽ അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
റിയാദ്: ബത്ഹയിൽ മാസങ്ങളോളം അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....

ഒന്നര മാസമായി ആശുപത്രി മോർച്ചറിയിൽ ; അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം ; അടക്കാൻ...

0
കണ്ണൂർ: കണ്ണൂരിൽ അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര...

ഓണക്കാലത്ത് കേരളത്തിലെ മദ്യവിൽപനയിൽ വൻ വർധനവ്

0
തിരുവനന്തപുരം : ഓണക്കാലത്ത് കേരളത്തിൽ മദ്യവിൽപനയിൽ വൻ വർധന. ഉത്രാടം വരെയുള്ള...