ശ്രീചിത്ര പുവർ ഹോമിൽ കുട്ടിക്ക് ക്രൂരമർദ്ദനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശ്രീചിത്ര പുവർ ഹോമിൽ കുട്ടിക്ക് ക്രൂരമർദ്ദനം. സഹപാഠികളായ അഞ്ച് കുട്ടികള്‍ ചേർന്നാണ് ആര്യനാട് സ്വദേശിയായ 14 വയസുകാരനെ മർദ്ദിച്ചത്. പരിക്കേറ്റ വിദ്യാർത്ഥി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ശ്രീചിത്ര പുവർ ഹോമിൽ ഈ മാസം 6 ന് ഓണാഘോഷങ്ങൾക്ക് ശേഷമാണ് അഞ്ച് പേർ ചേർന്ന് ആര്യനാട് സ്വദേശിയായ കുട്ടിയെ മർദ്ദിച്ചത്. വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാട് കണ്ട അമ്മ ശ്രീ ചിത്ര പുവർ ഹോം സൂപ്രണ്ടിനെ പരാതി അറിയിച്ചിട്ടും നടപടിയുണ്ടായില്ല എന്നാണ് ഉയരുന്ന ആക്ഷേപം. നെടുമങ്ങാട് സർക്കാർ ആശുപത്രിയിലെ ചികിത്സക്ക് ശേഷമാണ് കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ശ്രീ ചിത്ര പുവർ ഹോമിൽ നിന്നും പരാതി ലഭിച്ചിട്ടില്ലെന്ന് വഞ്ചിയൂർ പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജര്‍മ്മന്‍ താരം ജമാല്‍ മുസിയാല മൈതാനത്ത് കുഴഞ്ഞുവീണു

0
മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്കിന്റെ യുവതാരം ജമാല്‍ മുസിയാല സൗഹൃദ മത്സരത്തിനിടെ...

വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ ബേബി

0
ഡൽഹി: വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ...

വിളനാശത്തിന്റെ പേരിൽ ആനകളുടെ സഞ്ചാരം തടയാനാകില്ലെന്ന് സുപ്രീംകോടതി

0
ഡൽഹി: വിളനാശത്തിന്റെ പേരിൽ ആനകളുടെ സഞ്ചാരം തടയാനാകില്ലെന്ന് സുപ്രീംകോടതി. എല്ലാ സംസ്ഥാനങ്ങളിലെയും...

അരുണാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ കാണാതായ അഞ്ച് ഇന്ത്യൻ സൈനികർക്കായുള്ള തിരച്ചിൽ ഊർജിതമാക്കി

0
ഡൽഹി: അരുണാചൽ പ്രദേശിലെ ദിബാങ് വാലിയിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ അഞ്ച്...