റിപ്പബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്താനുള്ള ഇരുമ്പ് തൂണ്‍ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 12 കാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ബക്‌സര്‍ : റിപ്പബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്താനുള്ള ഇരുമ്പ് തൂണ്‍ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 12 കാരന് ദാരുണാന്ത്യം. ബിഹാര്‍ നാഥ്പൂര്‍ സ്വദേശി ശുഭം കുമാറാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് കുട്ടികളെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിപബ്ലിക് ദിനാഘോഷ പരിപാടികള്‍ക്കിടെ ബക്‌സര്‍ ജില്ലയിലെ നാഥ്പൂര്‍ സര്‍കാര്‍ പ്രൈമറി സ്‌കൂളില്‍ രാവിലെയാണ് സംഭവം.

പതാക ഉയര്‍ത്താനുള്ള ഇരുമ്പ് തൂണ്‍ സ്ഥാപിക്കുന്നതിനിടെ സ്‌കൂളിന് മുകളിലൂടെയുള്ള 11,000 വോള്‍ട്ട് വൈദ്യൂത ലൈനില്‍ തൂണ്‍ തട്ടുകയും തുടര്‍ന്നുണ്ടായ വൈദ്യുതാഘാതമാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റവരെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ശുഭം കുമാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. രാജ്പൂരിലെ കോണ്‍ഗ്രസ് എം എല്‍ എ വിശ്വനാഥ് റാം ആശുപത്രിയിലെത്തി സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ചു. ഇറ്റാര്‍ഹി പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു അപകടം.

വിഷയത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മറ്റ് അധ്യാപകര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തി. വിഷയത്തില്‍ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നും നാട്ടുകാര്‍ ആരോപിച്ചു. അപകടത്തില്‍ പ്രതിഷേധിച്ച്‌ നാട്ടുകാര്‍ പ്രദേശത്തെ റോഡുകള്‍ ഉപരോധിച്ചു.

സ്‌കൂള്‍ കെട്ടിടത്തിന് മുകളിലൂടെയുള്ള 11,000 വോള്‍ട് വൈദ്യുതി കമ്പികള്‍ വിദ്യാര്‍ഥികളുടെ ജീവന് ഭീഷണിയാണെന്നും ഇവ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് സൗത് ബിഹാര്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് കത്ത് നല്‍കിയതായി നാട്ടുകാര്‍ പറഞ്ഞു. വിഷയത്തില്‍ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നും നാട്ടുകാര്‍ ആരോപിച്ചു. അപകടത്തില്‍ പ്രതിഷേധിച്ച്‌ നാട്ടുകാര്‍ പ്രദേശത്തെ റോഡുകള്‍ ഉപരോധിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...